ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്രാടക്കാഴ്ചക്കുല സമര്‍പ്പണം വ്യാഴാഴ്ച നടക്കും. രാവിലെ ശീവേലിക്ക് ശേഷം ഏഴോടെ മേല്‍ശാന്തി ഭവന്‍ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും. കൊടിമരച്ചുവട്ടില്‍ അരിമാവ് അണിഞ്ഞ നാക്കിലയിലാണ് കാഴ്ചക്കുല സമര്‍പ്പിക്കുക. തുടര്‍ന്ന് ദേവസ്വം ഭരണസമിതി അംഗങ്ങള്‍ കാഴ്ചക്കുല സമര്‍പ്പിക്കും. പിന്നീട് ഭക്തരുടെ ഊഴമാണ്. രാത്രി അത്താഴപൂജ കഴിഞ്ഞ് നട അടക്കുന്നതുവരെ കാഴ്ചക്കുല സമര്‍പ്പണം തുടരും. സമര്‍പ്പിക്കുന്ന പഴക്കുലകളില്‍ ഒരുഭാഗം തിരുവോണ നാളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന സദ്യക്ക് പഴപ്രഥമനായി ഉപയോഗിക്കും. ഒരുഭാഗം ദേവസ്വത്തിലെ ആനകള്‍ക്കുള്ളതാണ്. ശേഷിക്കുന്ന കുലകള്‍ ലേലം ചെയ്യും. ഗുരുവായൂര്‍ - തൃശൂര്‍ റെയില്‍പാത യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി തുടങ്ങി ഗുരുവായൂര്‍: പ്രളയക്കെടുതിയില്‍ ഗുരുവായൂര്‍ - തൃശൂര്‍ റെയില്‍പാതക്ക് സംഭവിച്ച നാശനഷ്ടം പരിഹരിക്കാന്‍ നടപടി തുടങ്ങി. പാളത്തിനടിയിലൂടെയുള്ള വെള്ളത്തിെൻറ ഒഴുക്ക് കുറഞ്ഞതോടെയാണ് പണി യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചത്. പാളത്തിനടിയില്‍ നിന്ന് ഒലിച്ചുപോയ മണ്ണിന് പകരം മണ്ണ് ഇടാന്‍ കഴിയാത്ത സാഹചര്യമാണ്. എങ്കിലും തൽകാലം കല്ലുകളിട്ട് പാളം ബലപ്പെടുത്താനാണ് ശ്രമം. കുറഞ്ഞ വേഗത്തിലെങ്കിലും ട്രെയിന്‍ കടന്നുപോകാവുന്ന സാഹചര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. പാളത്തിലെ തകരാര്‍ താൽകാലികമായി പരിഹരിച്ച ശേഷം പരീക്ഷണ ഓട്ടം നടത്തും. ഇത് വിജയകരമായാല്‍ അടുത്ത ദിവസം ഗതാഗതം പുനരാരംഭിക്കും. എ.ഡി.ആര്‍.എം ജയകുമാര്‍, ഡിവിഷന്‍ ഉദ്യോഗസ്ഥരായ ഹരിദാസ്, വിനയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണി നടക്കുന്നത്. നൂറോളം തൊഴിലാളികളാണ് രംഗത്തിറങ്ങിയിട്ടുള്ളത്. അമല ഭാഗത്ത് പാളത്തില്‍ വീണിരുന്ന മണ്ണും പാറക്കല്ലുകളും നീക്കം ചെയ്തിട്ടുണ്ട്. പാളത്തില്‍ ട്രോളിയില്‍ സഞ്ചരിച്ച് പരിശോധനയും നടത്തി. വെള്ളം ഇറങ്ങിയ ശേഷം പാളം ബലപ്പെടുത്തുന്ന നടപടി ആരംഭിക്കും. ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ ഗതാഗതം നിലച്ചത് പരിഹരിക്കണമെന്ന് വ്യാപക ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നാണ് അടിയന്തര നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.