ക്യാമ്പുകളിലേക്കുള്ള കരുതലായി ക്രൈസ്്റ്റ്

ഇരിങ്ങാലക്കുട: ന്യായാധിപൻമാരും അധ്യാപകരും ജനമൈത്രി പൊലീസും വിദ്യാർഥികളും സന്നദ്ധ പ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ദുരിതാശ്വാസ ക്യാമ്പ് പ്രളയദുരിതത്തില്‍പെട്ടവര്‍ക്ക് കൈത്താങ്ങായി. മുപ്പതിനായിരത്തോളം ദുരിതബാധിതർ കഴിയുന്ന 60 ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും കൃത്യമായി പോകുന്നത് ഇവിടെ നിന്നാണ്. അഡീഷനല്‍ ജില്ല ജഡ്ജിയും ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ ടി. ഗോപകുമാര്‍, ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍, തഹസില്‍ദാര്‍, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പൽ ഡോ.തോമസ് ഊക്കന്‍, അധ്യാപകര്‍ തുടങ്ങിയവരാണ് 24 മണികൂറും ക്യാമ്പി​െൻറ ചുമതലക്കാര്‍. രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതും ഇവര്‍ തന്നെയാണ്. ക്രൈസ്റ്റ്‌ കോളജിലെ സന്നദ്ധസംഘടനയായ 'തവനീഷ്, ഇരിങ്ങാലക്കുടയിലെ ഫേസ്ബുക്ക് കൂട്ടായ്മയായ 'നമ്മുടെ ഇരിങ്ങാലക്കുട'യുടെ പ്രവർത്തകർ എന്നിവരാണ് ക്യാമ്പിൽ കൈമെയ്മറന്ന് അധ്വാനിക്കുന്നത്. ഇവർക്ക് ആവേശം പകര്‍ന്ന് നടൻ ടോവിനോ തോമസ് ഈ ക്യാമ്പി​െൻറ അവിഭാജ്യ ഘടകമായി നിൽക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന്് എത്തിച്ച തുണികളും മറ്റും തരം തിരിച്ച് പാക്കറ്റുകളിലാക്കുന്നത് ക്രൈസ്റ്റിലെ വിദ്യാഥിനികളാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരിച്ചാക്കുകള്‍ ലോറികളില്‍ നിന്ന് ഇറക്കുന്നതും കയറ്റുന്നതും ക്രൈസ്റ്റിലെ വിദ്യാർഥികള്‍ തന്നെയാണ്. ക്രൈസ്റ്റിലെ ഹോസ്റ്റല്‍ വിദ്യാർഥിനികൾ ഒാണാവധിക്ക് വീട്ടില്‍ പോകാതെയാണ് ദുരിതബാധിതര്‍ക്ക് താങ്ങായി സേവന രംഗത്തുള്ളത് 15നാണ് ക്യാമ്പ് ആരംഭിച്ചത്. ജില്ല കേന്ദ്രീകരിച്ചല്ലായിരുന്നു ക്യാമ്പി​െൻറ തുടക്കം. പിന്നീടത് പ്രളയബാധിത മേഖലകളായിരുന്ന മറ്റ് ജില്ലകളെ കേന്ദ്രീകരിച്ചായി. തിരികെ പോകുന്ന ദുരിതബാധിതരുടെ വീടുകളും വൃത്തിയാക്കി കൊടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് വിശ്വനാഥപുരം ക്ഷേത്രത്തിലെ ക്യാമ്പിന് നേതൃത്വം കൊടുത്തവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.