ചേരമാൻ ജുമാ മസ്ജിദ് വലിയ പെരുന്നാൾ ആഘോഷം ഒഴിവാക്കി

മേത്തല: കേരളം സമാനതകളില്ലാതെ പ്രളയക്കെടുതി നേരിടുന്നതിനാൽ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഈ വർഷത്തെ മൃഗബലി ഒഴിവാക്കുവാൻ തീരുമാനിച്ചു. വലിയ പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി മഹല്ലുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ചേരമാൻ മഹല്ല് സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യൂം അഭ്യർഥിച്ചു. പ്രളയ ബാധിതരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും മഹല്ല് ഫണ്ട് ശേഖരണം നടത്താൻ തീരുമാനിച്ചു. മഹല്ലി​െൻറ ദുരിതാശ്വസ നിധിയിലേക്ക് ജീവനക്കരുടെ ഒരു ദിവസത്തെ വേതനം നൽകാനും തീരുമാനിച്ചു. കൂടാതെ മഹല്ല് അംഗങ്ങളായ മാസ വേതനക്കാരുടെ ഒരുദിവസത്തെ വേതനം ദുരിതാശ്വാസത്തിന് നൽകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു. മഹല്ലി​െൻറ നേതൃത്വത്തിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.