അവശ്യ വസ്തുക്കള്‍ക്ക് അമിത വില: കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ

ചാവക്കാട്: അവശ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാൻ വാര്‍ഡ് തലത്തിൽ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ പ്രവര്‍ത്തിച്ചുവരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് താമസം മാറുന്നവര്‍ വിവരം മുന്‍കൂട്ടി അധികൃതരെ അറിയിക്കണം. ഇപ്രകാരം താമസം മാറുമ്പോൾ വീട് താമസയോഗ്യമാണോയെന്ന് പരിശോധിക്കുകയും തുടര്‍ന്ന് വീടും പരിസരവും വൃത്തിയാക്കിയശേഷം മാത്രമെ ക്യാമ്പ് വിട്ടുപോകുന്നതിന് അനുവദിക്കൂവെന്നും യോഗം അറിയിച്ചു. കുടിവെള്ളം, അവശ്യവസ്തുക്കള്‍ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു. നഗരസഭാ ചെയർമാൻ എന്‍.കെ. അക്ബർ അധ്യക്ഷത വഹിച്ചു. സർവ കക്ഷിയോഗം ഇന്ന് ചാവക്കാട്: കാലവര്‍ഷക്കെടുതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതി​െൻറ ഭാഗമായി സർവ കക്ഷിയോഗം ചൊവ്വാഴ്ച നഗരസഭ ഹാളിൽ വൈകീട്ട് മൂന്നിന് ചേരുമെന്ന് ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കൗണ്‍സിൽ അംഗങ്ങള്‍, താലൂക്ക് ഒാഫിസ്, വില്ലേജ് ഓഫിസ്, പൊലീസ്, കെ.എസ്.ഇ.ബി, ആര്‍.ടി.ഒ, വാട്ടര്‍ അതോറിറ്റി, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പി.ഡബ്ല്യു.ഡി റോഡ്‌സ്, ദേശീയപാത വിഭാഗം, പൊതുവിതരണ വിഭാഗം, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.