മേത്തല: പ്രളയക്കെടുതിയിൽ സഹായഹസ്തവുമായി . കുടിവെള്ളവും, ബിസ്ക്കറ്റും ഹെലികോപ്ടറിൽ എത്തിച്ചു. ഞായറാഴ്ചയാണ് കൊടുങ്ങല്ലൂരിലെ പ്രധാന ദുരിതാശ്വാസ കേന്ദ്രമായ ശൃംഗപുരം ഹയർ സെക്കൻഡറി സ്കൂളിൽ സാധനങ്ങൾ എത്തിച്ചത്. പ്രളയ ബാധിതർക്കായി ശൃംഗപുരത്ത് തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ 1700 ഓളം കുടുംബങ്ങളിൽ നിന്നായി 3500 പേരാണുള്ളത്. നേവിയുടെ നേതൃത്വത്തിൽ ചേരമാൻ പറമ്പ്, മൂത്തകുന്നം, ഗോതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും, കുടുങ്ങി കിടന്ന ഭാഗങ്ങളിലുമാണ് ഹെലികോപ്ടർ വഴി ആവശ്യവസ്തുക്കൾ വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.