ജീവിതത്തിലേക്ക്​ തിരിച്ചെത്തി ആയിരങ്ങൾ

അഴീക്കോട്: ഇരച്ചു പായുന്ന മലവെള്ള പ്രവാഹത്തെ തോൽപ്പിച്ച് നാടൊന്നാകെ രക്ഷാദൗത്യവുമായി കൈകോർത്തപ്പോൾ പ്രളയം തീർത്ത മരണത്തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയ ആയിരത്തോളം പേരാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. നാട്ടുകാരും മറുനാട്ടുകാരുമായ മത്സ്യത്തൊഴിലാളികളും തീരദേശ ജാഗ്രത സമിതി പ്രവർത്തകരും ഇരുപത്തഞ്ചോളം ഫൈബർ വള്ളങ്ങളിലും കുട്ടവഞ്ചികളിലുമായി ജീവൻ പണയം വെച്ചാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. മൂന്നു ദിവസങ്ങളിലായി ആലുവ, പറവൂർ, ചാലക്കുടി, മാള മേഖലകളിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വള്ളങ്ങൾക്ക് കടന്നു ചെല്ലാൻ പറ്റാത്തയിടങ്ങളിൽ മൈസൂർ സ്വദേശികൾ കുട്ടവഞ്ചികളിലെത്തിയാണ് ഒറ്റപ്പെട്ടു പോയവരെ രക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.