വിളനാശത്തിൽ മനംനൊന്തെന്ന് സൂചന ആലത്തൂർ (പാലക്കാട്): കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കൃഷി നശിച്ച റിട്ട. അധ്യാപകൻ കൂടിയായ കർഷകൻ ആത്മഹത്യ ചെയ്തു. തരൂർ കുരുത്തിക്കോട് വലിയ വീട്ടിൽ പഴണനെയാണ് (81) കൃഷിയിടത്തിലെ മരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തിനും ഞായറാഴ്ച രാവിലെ ആറിനുമിടയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. പഴണൻ മാസ്റ്ററുടെ ഭാര്യ മരിച്ചിട്ട് ഒരു വർഷമായിട്ടില്ല. പുഴയോരത്തെ നെൽകൃഷി വ്യാപകമായി വെള്ളം മുങ്ങി നശിച്ചതും ഭാര്യയുടെ വേർപാടും, കുടുംബാംഗമായ രാജൻ ഒഴുക്കിൽപ്പെട്ട് മരിച്ചതും അദ്ദേഹത്തെ വിഷമിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ദേവദാസ്, പ്രസന്ന, ഗീത. മരുമക്കൾ: പ്രിയ, ദേവദാസ്, കലാധരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.