തൃശൂർ: ശനിയാഴ്ച വെള്ളം ദുരിതം വിതച്ചത് മാള മേഖലയിലും കൊടുങ്ങല്ലൂരിലും ജില്ലയിലെ കോൾ മേഖലകളിലും. രക്ഷാപ്രവർത്തനം ഉൗർജിതമാണ്. ദുരിതം ബാധിച്ച സ്ഥലങ്ങളിലെ ദുരിതത്തിന് ഇന്നലെയും അയവുവന്നില്ല. മഴ അൽപം മാറി നിന്നത് ആശ്വാസമായി. അതേസമയം, മഴ ഇല്ലാതിരുന്നിട്ടും ചില പ്രദേശങ്ങളിൽ വെള്ളം ഉയരുന്നത് ആശങ്ക പരത്തി. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത െവള്ളക്കെട്ടിലകപ്പെട്ട ചാലക്കുടിയിൽ ഇന്നലെ സ്ഥിതിക്ക് നേരിയ അയവുണ്ട്. അഞ്ച് ഹെലികോപ്ടറും അമ്പതോളം നിരവധി ബോട്ടുകളും ഇൗ മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങിയതായും ഭീഷണി ഒഴിയുകയാണെന്നും ബി.ഡി. ദേവസി എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു. സെൻറ് ജെയിംസ് ഫാർമസി കോളജിൽ അകപ്പെട്ട വിദ്യാർഥികളെയും കന്യാസ്ത്രീകളെയും രക്ഷപ്പെടുത്തി. ഭീഷണിയുള്ള കെട്ടിടങ്ങളിൽ കഴിയുന്നവരെയും മാറ്റി. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ മൂന്നുപേർ മരിച്ചതായി വിവരമുണ്ട്. മന്ത്രി എ.സി. മൊയ്തീൻ ഇന്നലെ രാവിലെ രക്ഷാദൗത്യം അവലോകനം ചെയ്തു. മാള മേഖലയിൽ പൊയ്യ, കുഴൂർ, പാലിശ്ശേരി, കൊച്ചുകടവ് എന്നിവിടങ്ങളിൽ ഇന്നലെ സ്ഥിതി കൈവിടുന്ന അവസ്ഥയിലേക്ക് നീങ്ങി. ആയിരക്കണക്കിനാളുകൾ കനത്ത വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ആർ. സുനിൽകുമാർ എം.എൽ.എ ക്യാമ്പ് ചെയ്യുന്നുെണ്ടങ്കിലും സന്നാഹം വേണ്ടത്ര ഇല്ലാത്തത് വെല്ലുവിളിയായി. ചില ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രായമായവരുടെ മരണം ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. അന്നമനടയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ബോട്ട് മറിഞ്ഞ് മുങ്ങിയെന്ന അഭ്യൂഹവും പ്രചരിച്ചു. പ്രദേശത്ത് ചില ചെറു പാലങ്ങൾ തകർന്നിട്ടുണ്ട്. കോട്ടമുറി-പാളയംപറമ്പ് റോഡ് നെടുകെ പിളർന്നു. ദുരന്ത നിവാരണ സേനയുടെ വൻ സംഘം മാള മേഖലയിലുണ്ട്. ഗായത്രിപ്പുഴയിലെ ചീരക്കുഴി അണക്കെട്ട് നിശ്ശേഷം തകർന്നതാണ് ശനിയാഴ്ച ജലപ്രവാഹത്തിലുണ്ടായ മറ്റൊരു സംഭവം. ദേശമംഗലം പള്ളം ഉരുൾപൊട്ടലിൽ മരിച്ച ഒരാളുടെ മൃതദേഹംകൂടി ഇന്നലെ കണ്ടെടുത്തു. ഇതോടെ അപകടത്തിൽപെട്ട നാലുപേരുടെയും മൃതദേഹം കണ്ടെത്തി. ഗതാഗതം പുനഃസ്ഥാപിച്ചു പഴയ പാലത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. അങ്കമാലി വരെ കെ.എസ്.ആർ.ടി.സിയും ഭാരവാഹനങ്ങൾ ഒഴികെ സ്വകാര്യ വാഹനങ്ങളും വിടുന്നുണ്ട്. പുഴയ്ക്കൽ േറാഡിൽ വെള്ളം ഇറങ്ങിത്തുടങ്ങി. അപൂർവം സ്വകാര്യ വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. വടക്കാഞ്ചേരി, ഷൊർണൂർ വഴി പാലക്കാേട്ടക്കും വടക്കാഞ്ചേരി, കുന്നംകുളം വഴി കോഴിക്കോട്ടും ഒരു മണിക്കൂർ ഇടവിട്ട് കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. കൊടുങ്ങല്ലൂർ, തൃപ്രയാർ ഭാഗങ്ങളിേലക്ക് സർവിസ് ഇല്ല. കുതിരാൻ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തുറന്നുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.