ഇനിയുമുണ്ട്​ 12 കുടുംബങ്ങൾ; അവരെയും രക്ഷിക്കണേ...

തൃശൂർ: പണ്ടേ ഒറ്റപ്പെട്ട പ്രദേശത്ത് മലവെള്ളപ്പാച്ചിലിൽ ജീവിതവും മരണവും മുഖാമുഖം കണ്ട് ഭയപ്പെടുന്നവരെ കുറിച്ചുള്ള കണ്ണീരാണ് കുട്ടനെല്ലൂർ ഗവ.കോളജിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്ക്. കുട്ടനെല്ലൂർ ഗവ.കോളജിലെ ദുരന്തനിവാരണ ക്യാമ്പിൽ നാല് കുടുംബങ്ങളിലെ 16 പേരാണുള്ളത്. റോഡ് സൗകര്യം കാര്യമായില്ലാത്ത ചാലക്കുടി മേലൂർ കലവറക്കടവിൽനിന്നുള്ള 12 കുടുംബങ്ങളുടെ അവസ്ഥ എന്താണെന്ന് ഇവർക്ക് ഇനിയും അറിയാനായിട്ടില്ല. ഇവരെ രക്ഷിക്കാൻ െഹലികോപ്ടറുകൾക്കും ബോട്ടുകൾക്കും കഴിയാത്ത സാഹചര്യമാണ്. മേൽക്കൂരയുള്ള വീടുകളുടെ ഒന്നാംനിലയിലുള്ള ഇവരെ രക്ഷിക്കാൻ ഹെലികോപ്ടർ കൊണ്ട് സാധ്യമല്ല. മലവെള്ളപ്പാച്ചിൽ കാരണം ബോട്ടുകളും അങ്ങോട്ട് അടുക്കില്ല. ഹെലകോപ്ടറിൽ എത്തിച്ച 16 പേർ അവർ അനുഭവിച്ച ദുരിതം ഒാർക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. വ്യാഴാഴ്ച മുതൽ മലവെള്ള പാച്ചിലായിരുന്നു ഇവരുടെ താമസസ്ഥലത്തേക്ക്. വീടുിനുമുകളിലാണ് കുട്ടികളെ കൂട്ടി കഴിഞ്ഞത്. നേരത്തെ പിടിച്ചുവെച്ച കുടിവെള്ളമാണ് കുട്ടികൾക്ക് കൊടുത്തത്. പുരുഷന്മാർ സാഹസപ്പെട്ട് എത്തിച്ച പാചകവാതക സിലിണ്ടറും അടുപ്പും ഉപയോഗിച്ച് ഉണ്ടായിരുന്ന അരി വറുത്ത് കുട്ടികൾക്ക് നൽകി. മഴെവള്ളം ഉപയോഗിച്ച് ചായയും ഉണ്ടാക്കി. വെള്ളിയാഴ്ച രാവിലെ വരെ ഇങ്ങനെയാണ് കഴിഞ്ഞതെന്ന് പനമ്പിള്ളി മിനി പറഞ്ഞു. നേരെത്ത വെള്ളം ഉയർന്നതോെടതെന്നെ വീട്ടിലെ പശു,പട്ടി, കോഴി അടക്കം വളർത്തുമൃഗങ്ങളെ അഴിച്ചുവിട്ടിരുന്നു. അതിനിടെ ഗർഭിണിയായ സുബ്രഹ്മണ്യ​െൻറ മകൾ സുജിയെ ഇ.എസ്.െഎ ആശുപത്രിയിലേക്കും മാറ്റി. അയൽവാസികളായ 12 കുടുംബങ്ങളെക്കൂടി ക്യാമ്പിൽ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.