തൃശൂർ: വിതരണം നിലച്ചതോടെ സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഒൗട്ട്ലെറ്റുകളിൽ അരിയടക്കം ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നു. ഒാണക്കാലത്തേക്ക് 16 ഇനം സബ്സിഡി സാധനങ്ങൾ അടക്കം ശേഖരിച്ച് വ്യാഴാഴ്ച്ച വിൽപനോദ്ഘാടനം നടത്തുന്നതിന് സജ്ജീകരണങ്ങൾ നടത്തിയിരുന്നു. ഒാണവുമായി ബന്ധപ്പെട്ട് ഇ-ടെൻഡർ നടപടികൾ രണ്ടുമാസം മുമ്പ് തന്നെ പൂർത്തിയായിരുന്നു. കരാറിൽ ഏർപ്പെട്ടവർ കൃത്യസമയത്ത് സാധനം നൽകുകയും ചെയ്തിരുന്നു. ഇൗ മാസം 14 മുതൽ ശക്തമായ പ്രളയത്തിനിടക്കും മഴ കുറഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വിതരണം തുടങ്ങി. എന്നാൽ പ്രളയം കാര്യങ്ങൾ തകിടം മറിച്ചു. മാവേലി സ്റ്റോറുകൾ അടക്കം ഒൗട്ട്ലെറ്റുകളിലൂടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങളുെട വിതരണത്തിന് പൊതുവിതരണ മന്ത്രി പി.തിലോത്തമൻ നിർദേശം നൽകി. റവന്യൂ ഉദ്യോഗസ്ഥരുടെ കുറിപ്പടിയിൽ ക്യാമ്പുകളിലേക്ക് ഒഴുകിയതോടെ സബ്സിഡി സാധനങ്ങൾ കാലിയായിരിക്കുകയാണ്. റോഡുകൾ ഗതാഗതയോഗ്യമല്ലാത്ത സാഹചര്യത്തിൽ ഗോഡൗണുകളിൽ നിന്നും ഒൗട്ട്ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കാനാകുന്നില്ല. ഒപ്പം ഇന്ധന വിതരണത്തിൽ നിയന്ത്രണം ഏർെപ്പടുത്തിയതിനാൽ വിതരണകരാർ ഏറ്റെടുത്ത വാഹനങ്ങൾക്ക് ചലിക്കാനാകുന്നില്ല. സാധനങ്ങൾ കുറവാണെങ്കിലും ഒൗട്ട്ലെറ്റുകൾ ഞായറാഴ്ച അടക്കം മുഴുവൻ ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കുന്നതിന് ഉത്തരവിട്ടിട്ടുണ്ട്. അതിനിടെ റേഷൻകടകളിൽ 75 ശതമാനം സാധനങ്ങളും എത്തിയിട്ടുണ്ട്. എന്നാൽ ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ അടക്കം റേഷൻകടകൾ ഭൂരിഭാഗവും തുറക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.