പഴയന്നൂർ: ചീരക്കുഴി അണക്കെട്ടിെൻറ ഏഴു ഷട്ടറുകളിൽ മൂന്നെണ്ണം പൂർണമായും ബാക്കിയുള്ളത് ഭാഗികമായും തകർന്നു. ഷട്ടറുകളുടെ തൂണുകളിൽ കോൺക്രീറ്റ് പൊട്ടിയടർന്നു. തൂണുകൾ വിണ്ടു നിൽക്കുകയാണ്. അണക്കെട്ടിന് അനുബന്ധമായി നിർമിച്ച വാച്ച് ടവറിെൻറ അടിത്തറ അടക്കം കനൽ റെഗുലേറ്ററും അനുബന്ധ റോഡുകളും വൈദ്യുതി തൂണുകളും പൂർണമായും ഒലിച്ചുപോയി. അണക്കെട്ടിേനാട് ചേർന്ന് സഞ്ചാരികൾ നിൽക്കാറുണ്ടായിരുന്ന ഭാഗം പൂർണമായും ഒലിച്ചു പോയി. ഉയർന്ന ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പൂർണ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.