പുന്നയൂർ (തൃശൂർ): പ്രളയത്തിൽ നാട്ടുകാർ ജീവനുവേണ്ടി യാചിക്കുേമ്പാൾ അടിയന്തര സഹായം എത്തിച്ച് നൽകേണ്ട വില്ലേജ് ഓഫിസർ സ്ഥലംവിട്ടതായി കലക്ടർക്ക് സർവകക്ഷി യോഗത്തിെൻറ പരാതി. പുന്നയൂർ വില്ലേജ് ഓഫിസ് 16 മുതൽ അടച്ചിട്ടിരിക്കുകയാണ്. വില്ലേജ് ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനവുമായി പുറത്താണെന്ന് നോട്ടീസ് പതിച്ചിട്ടുണ്ട്. പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് പരാതി ഉയർന്നത്. പുന്നയൂർ വില്ലേജ് ഓഫിസിലെ മുഴുവൻ ജീവനക്കാർക്കുമെതിരെ അടിയന്തര ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട യോഗത്തിലെ പരാതി പഞ്ചായത്ത് സെക്രട്ടറിയാണ് കലക്ടർക്കയച്ചത്. പഞ്ചായത്തിൽ എടക്കഴിയൂർ, പുന്നയൂർ എന്നീ രണ്ട് വില്ലേജുകളിലായി 14 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. അതേ സമയം വില്ലേജ് ഓഫിസർ സ്വന്തം നാടായ പെരുമ്പാവൂരിലാണെന്നും അദ്ദേഹത്തിെൻറ വീടും കുടുംബവും പ്രളയത്തിൽപെട്ടിരിക്കുകയാണെന്നും സ്പെഷൽ വില്ലേജ് ഓഫിസർ ജാസ്മിൻ ഹംസ പറഞ്ഞു. ദിവസവും ക്യാമ്പുകളിലെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജാസ്മിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.