കുന്നംകുളം: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ ചൂണ്ടൽ പാറന്നൂരിൽ വെള്ളം കുറഞ്ഞില്ല. നാലാം ദിവസവും പാത തുറക്കാനായില്ല. എന്നാൽ കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡ് ശനിയാഴ്ച ഉച്ചയോടെ തുറന്നുകൊടുത്തു. റോഡിൽ രണ്ടടിയോളം വെള്ളം ഉെണ്ടങ്കിലും വലിയ വാഹനങ്ങൾ കടന്നുപോകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചൂണ്ടൽ- പാറന്നൂരിൽ റോഡ് തകർന്നതിനാൽ സമാന്തര റോഡ് ഒരുക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ. കേച്ചേരിയിൽ നിന്ന് തലക്കോട്ടുകര വഴി പാത്രമംഗലം- പാഴിയോട്ടുമുറിയിൽ നിന്ന് കുന്നംകുളം എത്താനുള്ള ശ്രമമാണ് ഒരുക്കുന്നത്. കുന്നംകുളം നഗരസഭ പ്രദേശത്ത് അഞ്ചിടത്താണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്. 350 ൽ പരം ആളുകളാണ് ഇവിടെ എത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ മൂത്തുകുന്നത്ത് നിന്ന് 40 പേർ കൈക്കുഞ്ഞുങ്ങളുമായാണ് ശനിയാഴ്ച വൈകീട്ടോടെ കുന്നംകുളത്ത് എത്തിയിട്ടുള്ളത്. ഇവരെ ബഥനി സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ താമസിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ക്യാമ്പുകളിൽ കഴിയുന്നവർ സുരക്ഷിതരാണെന്നും ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൻ സീത രവീന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.