പാവറട്ടി: ചിമ്മിനി ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നതോടെ ഏനാമാക്കൽ റഗുലേറ്ററിലേക്ക് വെള്ളം ഇരച്ചെത്തി. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. 16 ഷട്ടറുകളിൽ 14 എണ്ണം തുറന്നു. രണ്ടരയടികൂടി ഉയർത്താനുണ്ട്. രണ്ട് ഷട്ടറുകൾ കേടുവന്നിരിക്കുകയാണ്. കോൾ നിറഞ്ഞ് റഗുലേറ്ററിെൻറ വടക്കുഭാഗത്തെ റോഡിലൂടെ വെള്ളം കവിഞ്ഞൊഴുകയാണ്. താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി 10 ഓളം വീടുകൾ തകർന്നു. റോഡിലൂടെ ചെറിയ വാഹനങ്ങൾക്കല്ലാം പോകാൻ കഴിയുന്നുണ്ട്. സി.എൻ. ജയദേവൻ എം.പി റഗുലേറ്റർ സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.