കാലവർഷം: പുന്നയൂരിൽ ആറ് വീടുകൾ തകർന്നു

പുന്നയൂർ: കാലവർഷത്തെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലുമായി പുന്നയൂർ പഞ്ചായത്തിൽ മാത്രം ആറ് വീടുകൾ തകർന്നു. പുന്നയൂർ, എടക്കഴിയൂർ വില്ലേജ് പരിധികളിലായി വെള്ളി, ശനി ദിവസങ്ങളിലാണ് വീടുകൾ തകർന്നത്. എടക്കര ജുമാഅത്ത് പള്ളിക്ക് കിഴക്ക് ഒവാട്ട് പ്രദീപി​െൻറ ഓട് മേഞ്ഞ വീടാണ് ഏറ്റവും ഒടുവിൽ നിലം പതിച്ചത്. കുട്ടാടൻ പാടത്തി​െൻറ സമീപത്ത് വെള്ളം ഉയർന്ന് നിൽക്കുന്ന പറമ്പിലാണീ വീട്. സംഭവ സമയം വീട്ടുകാർ എടക്കരയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ഒവ്വാട്ട് അയ്യപ്പൻകുട്ടിയുടെ മകൻ ബാബുവി​െൻറ വീട്, മാളിയേക്കൽ അബുവി​െൻറ മകൻ മുസ്തഫയുടെ ഓല മേഞ്ഞ വീട്, അവിയൂർ കുഴപ്പാട്ട് മോഹന‍​െൻറ വീട് എന്നിവ തകർന്നു. എടക്കഴിയൂർ പഞ്ചവടി കൃഷി പുളിക്കൽ വീട്ടിൽ ഐഷയുടെ വീട് മുഴുവനായും തകർന്നു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഷഹർബാൻ, വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ, വടക്കോട് പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വി.കെ. പത്മകുമാർ, സ്പെഷൽ വില്ലേജ് ഓഫിസർ ജാസ്മിൻ ഹംസ, പഞ്ചായത്ത് അംഗങ്ങളായ ബുഷറ നസീർ ,സി.എം. സുധീർ എന്നിവർ വീടുകൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.