രക്ഷാപ്രവർത്തനത്തിന്​ വൻ സന്നാഹം

തൃശൂർ: പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ജില്ലയിൽ വിവിധ സന്നാഹങ്ങൾ ഇറങ്ങി. ചാലക്കുടിയിൽ ഹെലികോപ്ടർ ഇറക്കി കുടുങ്ങിയവരെ രക്ഷിച്ചു. ചാലക്കുടിയിലേക്ക് രണ്ടും കൈനൂരിലേക്ക് രണ്ടും ഡിങ്കി ബോട്ട് എത്തിച്ചു.വരന്തരപ്പിള്ളിയിൽ ദേശീയ ദുരന്ത നിവാരണ സേന എത്തി. ആർമി എൻജിനീയറിങ് ഗ്രൂപ്പും ജില്ലയിൽ സേവനത്തിന് എത്തിയിട്ടുണ്ട്. തകർന്ന ഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി പുനഃസ്ഥാപിക്കാനാണ് ആർമി എത്തിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് കലക്ടറെ സഹായിക്കാൻ ബിജു പ്രഭാകർ െഎ.എ.എസിനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. വിവിധ ഡാമുകളുടെ ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്. സ്വന്തമായി വള്ളവും ബോട്ടുമുള്ളവർ അത് രക്ഷാപ്രവർത്തനത്തിന് വിട്ടുനൽകണം. പ്രശ്നം നേരിടുന്ന സ്ഥലങ്ങളിലെ വീടുകളിൽ താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ തയാറാകണമെന്നും കലക്ടർ ആവശ്യപ്പെട്ടു.പ്രകാശം കൂടിയ ടോർച്ചുകളും എമർജൻസി വിളക്കുകളും ഉള്ളവർ അത് കലക്ടറേറ്റിലോ കൊടകര പൊലീസ് സ്റ്റേഷനിലോ നൽകണമെന്നും കലക്ടർ അറിയിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുള്ള പ്രയത്നത്തി​െൻറ ഭാഗമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.