നാടൻ പൂക്കളുടെ പ്രദർശനം ഒരുക്കി

തൃശൂർ: വംശനാശ ഭീഷണി നേരിടുന്ന പരമ്പരാഗത നാട്ടു പൂക്കളെ സംരക്ഷിക്കാനും പുതിയ തലമുറക്ക് ഇവയെക്കുറിച്ച് അവബോധം ഉണ്ടാക്കാനുമായി ഒായിസ്ക ഇൻറർനാഷനലും ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇക്കോ ക്ലബും സംയുക്തമായി ദേശീയ ഒൗഷധ സസ്യ ബോർഡി​െൻറ സഹകരണത്തോടെ . ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് െകാണ്ടുവന്ന 200ൽപരം ഇനം പൂക്കളാണ് പ്രദർശനത്തിന് ഒരുക്കിയത്. നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. രജിതൻ അധ്യക്ഷത വഹിച്ചു. തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജെയിംസ്, മോഡൽ സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ, ഒായിസ്ക ദക്ഷിണേന്ത്യൻ ചാപ്റ്റർ ട്രഷറർ പി.കെ. നളിൻ, ഒായിസ്ക െസക്രട്ടറി സുരേഷ് വാര്യർ, പി.ടി.എ പ്രസിഡൻറ് സി.എൽ. ആൻറണി, നിഷ മേനോൻ, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.