ജയന്തി ആഘോഷ ചെലവ്​ ചുരുക്കും​; തുക ദുരിതാശ്വാസത്തിന്​

തൃശൂർ: ശ്രീനാരായണഗുരു ജയന്തി ആഘോഷത്തി​െൻറ വർണാഭമായ ചടങ്ങുകൾ ഒഴിവാക്കി ചെലവു ചുരുക്കി കിട്ടുന്ന തുക സംസ്ഥാനത്ത് പ്രകൃതി ദുരന്തം നേരിടുന്നവർക്കായി നൽകാൻ എസ്.എൻ.ഡി.പി യോഗം തൃശൂർ യൂനിയൻ കൗൺസിൽ യോഗം തീരുമാനിച്ചു. പരമാവധി ഫണ്ട് സ്വരൂപിക്കാൻ എല്ലാ ശാഖകൾക്കും നിർദേശം നൽകും. ശ്രീനാരായണ പുരുഷ സംഘം 10,000 രൂപ ഫണ്ടിലേക്ക് കൈമാറി. യോഗം അസിസ്റ്റൻറ് സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. തൃശൂർ യൂനിയൻ പ്രസിഡൻറ് െഎ.ജി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. രാജേന്ദ്രൻ, ടി.ആർ. രഞ്ജു, കെ.വി. വിജയൻ, മോഹൻ കുന്നത്ത്, എൻ.വി. രഞ്ജിത്ത്, മനോജ് കുമാർ, ഇന്ദിരാദേവി, പത്മിനി ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.