കെൽവിൻ വീണ്ടും ചാലക്കുടിയിൽ

തൃശൂർ: കെല്‍വിന്‍ ഫാനുകളുടെ നിർമാണ യൂനിറ്റ് വീണ്ടും ചാലക്കുടിയിൽ. യൂനിറ്റ് 31ന് രാവിലെ 9.30ന് ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ് പാര്‍ട്ണര്‍ ജോജു വര്‍ഗീസ് അറിയിച്ചു. കമ്പനിയുടെ 25ാം വാര്‍ഷികവും എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല വ്യവസായ കേന്ദ്രത്തി​െൻറ ശ്രമഫലമായി ലഭിച്ച പി.എം.ഇ.ജി.പി വായ്പ ഉപയോഗിച്ചാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. സംസ്ഥാനത്തെ ഇലക്ട്രിക് കടകളില്‍ വരും ദിവസങ്ങളില്‍ കെല്‍വി​െൻറ ഗൃഹോപകരണങ്ങള്‍ ലഭിക്കും. വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ്. ചന്ദ്രന്‍, കെല്‍വിന്‍ ജനറല്‍ മാനേജര്‍ ഷാജി ഈപ്പന്‍, മാനേജര്‍ പോള്‍ ജി. ചിറയത്ത് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.