അടച്ചിട്ട നെഹ്​റു പാർക്ക്​ ഓണക്കാലത്ത്​ താൽക്കാലികമായി തുറക്കും

തൃശൂർ: നവീകരണത്തിനായി അടച്ചിട്ട നെഹ്റു പാർക്ക് ഓണത്തോടനുബന്ധിച്ച് താൽക്കാലികമായി തുറക്കും. ഓണവും പുലിക്കളിയും അടുത്തുവരുന്ന വേളയിൽ തന്നെ പാർക്ക് അടച്ചിട്ട് നിർമാണം നടത്തുന്നത് വിവാദത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് ഒന്നാം ഓണം മുതൽ പുലിക്കളി വരെ അഞ്ചുദിവസത്തേക്ക് പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുക്കാൻ കോർപറേഷൻ തീരുമാനിച്ചത്. കേന്ദ്രസർക്കാറി‍​െൻറ 'അമൃതം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാർക്ക് നവീകരിക്കുന്നത്. ഇതി‍​െൻറ ആദ്യഘട്ടപ്രവർത്തനങ്ങൾക്ക് 91 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനുവേണ്ടി ആഗസ്റ്റ് ഒന്നു മുതൽ മൂന്ന് മാസത്തേക്കായിരുന്നു പാർക്ക് അടച്ചത്. ഓപൺ എയർ സ്റ്റേജ്, ടൈൽസ് പാകിയ നടപ്പാതകൾ, ഇരിപ്പിടങ്ങൾ, മനോഹരമായ പൂന്തോട്ടം, മ്യൂസിക് ഫൗണ്ടൻ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയുളള നവീകരണത്തിന് മൊത്തം 2.66 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പ്രവർത്തനങ്ങളുടെ ചെലവി‍​െൻറ പകുതി കേന്ദ്ര സർക്കാറും 30ശതമാനം സംസ്ഥാന സർക്കാറും 20 ശതമാനം കോർപറേഷനുമാണ് വഹിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.