തൃശൂർ: മുതിർന്നവരും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമായ യാത്രക്കാരുടെ സൗകര്യത്തിനായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട് വാഹനങ്ങളെത്തി. റെയിൽവേയുടെ കരാർ ലഭിച്ച സ്വകാര്യ സ്ഥാപനമാണ് വാഹനം പ്രവർത്തിപ്പിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും. ഒരേസമയം മൂന്നു യാത്രക്കാർക്ക് ഒരു വാഹനത്തിൽ കയറാം. കൈയിലെടുക്കാവുന്ന ബാഗേജും കൊണ്ടുപോകാം. വലിയ ലഗേജുകൾ അനുവദിക്കില്ല. ഒരാൾക്ക് 30 രൂപയാണ് നിരക്ക്. രണ്ട് പ്ലാറ്റ് േഫാമിലും വാഹനമുണ്ടാവും. സേവനം ആവശ്യമുള്ളവർ 76187 27773 എന്ന നമ്പറിൽ വിളിക്കണം. ബാറ്ററി വാഹനങ്ങളുടെ പ്രവർത്തനം ബുധനാഴ്ച രാവിലെ 10.30ന് മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.