ചാഴൂർ: നാളിതുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതി നേരിട്ട കേരളത്തെ ഉദാരമായി സഹായിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഭാരതീയ ഖേത് മസ്ദൂർ യൂനിയൻ (ബി.കെ.എം.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 10,000 കോടി രൂപയിലധികം നഷ്ടം നേരിട്ട കേരളത്തിന് 100 കോടി നൽകിയത് ഫെഡറൽ സംവിധാനത്തിന് എതിരാണ്. കാലവർഷക്കെടുതിയിൽ വീടും സ്വത്തും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആയിരങ്ങൾക്ക് ഭക്ഷണവും വസ്ത്രവും മാത്രമല്ല പുനരധിവാസവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. കർഷകത്തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയും വീടും നൽകാൻ നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിെൻറ സമാപന ദിവസം മന്ത്രി വി.എസ്. സുനിൽകുമാർ, സി.എൻ. ജയദേവൻ എം.പി, കെ. രാജൻ എം.എൽ.എ, ഗീത ഗോപി എം.എൽ.എ, ബി.കെ.എം.യു സംസ്ഥാന പ്രസിഡൻറ് എ.കെ. ചന്ദ്രൻ, സി.പി.ഐ ജില്ല അസിസ്റ്റൻറ് സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, കെ.ജി. ശിവാനന്ദൻ, ഷീല വിജയകുമാർ, എം. സ്വർണലത, സി.ആർ. മുരളീധരൻ, പി.വി. അശോകൻ, സ്വാഗത സംഘം കൺവീനർ കെ.പി. അവറുസുകുട്ടി, ട്രഷറർ കെ.വി. ഇന്ദുലാൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിെൻറ ഭാഗമായി നെൽവയൽ തണ്ണീർതട നിയമം സംബന്ധിച്ച് നടന്ന സെമിനാർ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.കെ.ടി.എഫ് ജില്ല പ്രസിഡൻറ് ജയരാജ് അടിയത്ത് സംസാരിച്ചു. വി.എസ്. പ്രിൻസ് മോഡറേറ്ററായിരുന്നു. 47 അംഗ ജില്ല കമ്മിറ്റിയേയും 30 പേർ അടങ്ങുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരെഞ്ഞെടുത്തു. ഭാരവാഹികൾ: വി.എസ്. പ്രിൻസ് (പ്രസി.), സി.സി. മുകുന്ദൻ (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.