ദുരിത ബാധിതര്‍ക്ക് സഹായവുമായി ഫേസ്ബുക്ക്​ കൂട്ടായ്മ

കൊടകര: പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിച്ച് കൊടകരയിലെ 'എഴുത്തുകാര്‍' ഫേസ്ബുക്ക് കൂട്ടായ്മ. കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്ന് 400 കിലോ അരി, 13,000 രൂപയുടെ പലവ്യഞ്ജനങ്ങള്‍, കുടി വെള്ളം, മരുന്നുകള്‍, നാപ്കിന്‍സ് തുടങ്ങിയവ ശേഖരിച്ചുനല്‍കി. ഇവ വയനാട്ടിലെ ബ്ലഡ് ഡൊണേഷന്‍ കേരള ടീം ദുരിതബാധിതര്‍ക്കായി തൃശൂരില്‍ തുറന്ന ശേഖരണശാലക്ക് കൈമാറി. ഭക്ഷണസാമഗ്രികളുമായി തൃശൂരിലേക്ക് പുറപ്പെട്ട വാഹനം കൊടകര പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഫേസ്ബുക്ക് കൂട്ടായ്മ പ്രതിനിധികളായ സജയന്‍ ഞാറേക്കാട്ടില്‍, റെജി, പ്രശാന്ത് പാപ്പന്‍, അഫ്സല്‍ ഹബീബി എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.