കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറക്ക്​ സ്വന്തം ഭൂമിയില്‍ വിളഞ്ഞ നെൽകതിർ; മേളത്തി​െൻറ അകമ്പടിയോടെയാണ്​ കൊയ്ത്തുത്സവം നടത്തിയത്​

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറക്ക് സ്വന്തം ഭൂമിയിൽ വിളവെടുത്ത നെൽകതിരുകള്‍. കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ ഒരേക്കറിൽ വിതച്ച നെൽകതിരുകള്‍ ഇല്ലംനിറയ്ക്കായി കൊയ്തെടുത്തു. ഏപ്രിലില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറാണ് കൊട്ടിലാക്കല്‍ പറമ്പിൽ കരനെല്‍കൃഷിക്ക് വിത്ത് വിതച്ചത്. ഇല്ലംനിറക്കാവശ്യമായ നെൽകതിരുകള്‍ വര്‍ഷങ്ങളായി പണം കൊടുത്ത് പുറത്തുനിന്നാണ് കൊണ്ടുവന്നിരുന്നത്. ഇത് ഒഴിവാക്കാൻ യു. പ്രദീപ് മേനോന്‍ ചെയര്‍മാനായ പുതിയ ഭരണസമിതിയാണ് നെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കും കീഴേടമായ അയ്യങ്കാവ് ക്ഷേത്രത്തിലേക്കുമുള്ള നെല്‍കതിരുകള്‍ ചൊവ്വാഴ്ച കൊയ്തെടുത്തു. ദേവസ്വം കമ്മിറ്റി അംഗങ്ങളും കൂടല്‍മാണിക്യം ക്ഷേത്രജീവനക്കാരും ഭക്തരും ചേര്‍ന്ന് മേളത്തി​െൻറ അകമ്പടിയോടെയാണ് കൊയ്ത്തുത്സവം നടത്തിയത്. ഭരതന്‍ കണ്ടെങ്കാട്ടില്‍, രാജേഷ് തമ്പാന്‍, കെ.ജി. സുരേഷ്, വി.എസ്. ഷൈന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമ എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.