തൃശൂർ: വീണ്ടും ആധി കൂട്ടി കനത്ത മഴ. ചൊവ്വാഴ്ച പുലർച്ച തുടങ്ങിയ മഴ രാത്രി ഏറെ വൈകീട്ടും തുടരുകയാണ്. മഴക്കൊപ്പം കാറ്റുകൂടിയായതോടെ അപകടങ്ങളും പെരുകി. മണ്ണുത്തി വെറ്ററിനറി കോളജ് ഷെൽട്ടറിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. ചെമ്പൂച്ചിറ പുതുശേരി വീട്ടിൽ ഷാജിയാണ് മരിച്ചത്. കാറ്റിൽ നെടുപുഴയില്‍ നിരവധി മരങ്ങള്‍ കടപുഴകി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു കാറ്റുണ്ടായത്. തെങ്ങ് വീണ് ഒരു വീട് പൂർണമായും തകര്‍ന്നു. വീട്ടില്‍നിന്ന് വാടകക്കാര്‍ നേരത്തെ ഒഴിഞ്ഞുപോയതിനാല്‍ ദുരന്തം ഒഴിവായി. നെടുപുഴ വനിത പോളി കോളജിന് മുന്നിലെ വന്‍മരം ഒടിഞ്ഞ് വീണ് ഗതാഗതം സ്‌തംഭിച്ചു. വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണതിനാൽ പ്രദേശത്ത് വൈദ്യുതിയും നിലച്ചു. അഗ്നിശമനസേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നെടുപുഴ-വട്ടപ്പിന്നി-ചീനിക്കല്‍ റോഡ്, നെടുപുഴ-വടൂക്കര റോഡ് എന്നിവിടങ്ങളില്‍ നിരവധി മരങ്ങളാണ് നിലംപൊത്തിയത്. കൗണ്‍സിലര്‍ ഷീബ പോള്സെൻറ നേതൃത്വത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മരങ്ങള്‍ മുറിച്ചുനീക്കിയത്. ചീനിക്കല്‍ റോഡില്‍ ചീനിക്കല്‍ എല്‍സിയുടെ പറമ്പിലെ നിരവധി മരങ്ങൾ നിലംപൊത്തി. പറമ്പിലെ വാടകക്ക് നല്‍കിയിരുന്ന മൂന്ന് വീടുകള്‍ക്ക് മുകളിലും മരങ്ങള്‍ പതിച്ചു. ചീനിക്കല്‍ അന്തോണിയുടെ വീട്ടുപറമ്പിലെ തേക്ക്, വീട്ടി, മാവ്, പ്ലാവ് തുടങ്ങി നിരവധി മരങ്ങളാണ് കടപുഴകിയത്. ചിറമ്മല്‍ ആേൻറായുടെ പറമ്പിലെ വന്‍മാവും പൂളമരവും വീണു. വൈകീട്ട് വാടാനപ്പള്ളി മേഖലയിലും ചുഴലിക്കാറ്റ് വീശി. വാടാനപ്പള്ളി ബീച്ചിൽ തെങ്ങ് കടപുഴകി കുട്ടൻപറമ്പത്ത് ലക്ഷ്മിയുടെ വീട് തകർന്നു. ലക്ഷ്മി അടക്കം മുന്നുപേർക്ക് പരിക്കേറ്റു. അരിമ്പൂരിൽ കിഴക്കേപ്പുരക്കൽ അനീഷിെൻറ ഒാേട്ടായും തകർന്നു. ജില്ലയുടെ വിവിധമേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.