കേരളം പ്രളയത്തിൽ വലയുമ്പോൾ കിലയിലെ ഉദ്യോഗസ്ഥർ ബംഗ്ലാദേശിൽ വിനോദയാത്രയിൽ

മുളങ്കുന്നത്തുകാവ്: കേരളം പ്രളയത്തിൽ കുടുങ്ങി നിൽക്കുമ്പോൾ കിലയിലെ ഫാക്കൽറ്റികളുടെ വിദേശയാത്ര വിവാദത്തിൽ. നാട് ദുരിതത്തിലായിരിക്കെ പൊതുസമൂഹത്തിന് മാതൃകയേകണ്ട കിലയെ പോലെയുള്ള സഥാപനത്തിലെ പ്രഫസര്‍മാര്‍ അടക്കമുള്ള 12 ഉദ്യോഗസഥര്‍ വിദേശത്ത് വിനോദയാത്രയിലാണ്. മഴക്കെടുതിയിൽ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ട കിലയിലെ ദിവസവേതനക്കാര്‍, കരാറുകാർ, െഗസ്റ്റ് ഫാക്കല്‍റ്റികള്‍, എസ്.ഐ.ആര്‍.ഡി, ചൈല്‍ഡ് റിസോഴ്സ് സ​െൻറര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ അടക്കമുള്ള 12 ഉദ്യോഗസ്ഥരാണ് ബംഗ്ലാദേശിലെ ധാക്കയില്‍ പരീശിലന പരിപാടിയുടെ മറവില്‍ ഉല്ലാസയാത്ര പോയിരിക്കുന്നത്. ഓണാഘോഷം അടക്കമുള്ളവ നിര്‍ത്തിവെക്കണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥർ സംസ്ഥാനം വിട്ട് പോകരുതെന്നും മുഖ്യമന്ത്രിയുടെ ഉത്തരവ് നിലനിൽക്കുന്ന സഹചര്യത്തിലാണ് കിലയിലെ ഉദ്യോഗസ്ഥരുടെ വിദേശ യാത്ര. ഇതാണ് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ശമ്പളത്തോടുകൂടി വിനോദയാത്രപോയ ഇവരുടെ ഒരു മാസത്തെ ശമ്പളം സര്‍ക്കാറി​െൻറ ദുരിതാശ്വസ നിധിയിലേക്ക് ഈടാക്കണമെന്നാവശ്യപ്പെട്ട് സർവിസ് സംഘടന പ്രതിനിധികള്‍ രംഗത്തെത്തി. അതേസമയം, കില ഇവര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള ലീവ് അനുവദിെച്ചങ്കിലും വിനോദയാത്രയുടെ െചലവ് വഹിക്കുന്നത് ബംഗ്ലാദേശാണെന്നും സംസ്ഥാന സര്‍ക്കാറിന് സാമ്പത്തിക ബാധ്യത ഇല്ലെന്നും കില അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.