തൃശൂർ: ഇന്ന് അത്തം. ഇത്തവണ കർക്കടകത്തിലാണ് അത്തം. ഇന്നും നാളെയും കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ചിങ്ങം പിറക്കുന്നത്. അത്തം കറുത്താൽ ഒാണം വെളുക്കുമെന്നും അത്തം വെളുത്താൽ ഒാണം കറുക്കുമെന്നുമാണ് പഴഞ്ചൊല്ല്. ഒരുകാലത്ത് അങ്ങനെയൊക്കെ ആയിരുന്നുവേത്ര. എല്ലാ ചൊല്ലിനുമപ്പുറം പ്രകൃതി വർഷമായി തകർത്തു പെയ്യുേമ്പാൾ ഇത്തവണ അത്തവും ഒാണവും എങ്ങനെയാവും?. ഒാണം ആഘോഷിക്കാൻ ഉത്സാഹം കൂട്ടുന്നവർ അധികമില്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മറിച്ച്, കേരളം മുെമ്പങ്ങും കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തിലൂെട കടന്നു പോകുേമ്പാൾ നിരാലംബരായി മാറിയ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം എത്തിക്കാൻ ജനമൊന്നാകെ ഉത്സാഹിക്കുന്നു. കളമൊരുക്കാൻ തമിഴ്നാടൻ പൂക്കളും അതിെൻറ തീവിലയും പച്ചക്കറിയും നേന്ത്രപ്പഴവും എത്തിപ്പിടിക്കാനാവാത്ത വിലയിലേക്ക് വളർന്നതുമൊന്നും ഇത്തവണ കാര്യമായ ചർച്ചയല്ല. ഒരിടത്തുനിന്നും ഒാണാഘോഷ ഒരുക്കത്തിെൻറ വാർത്തകളില്ല. അത്രക്ക് നടുങ്ങി നിൽക്കുകയാണ് കേരളം. പതിവുപോലെ, തമിഴ്നാട്ടിൽനിന്ന് ഇത്തവണയും പൂക്കൾ എത്തിയിട്ടുണ്ട്. തൃശൂർ തേക്കിൻകാട് മൈതാനിയുടെ കിഴക്കേച്ചരുവിലെ സ്റ്റാളുകളിൽ പൂക്കൾ പൊലി കൂട്ടിയിട്ടുമുണ്ട്. വിൽപനക്കാരുടെ മുഖത്ത് ആശങ്കയുമുണ്ട്. മഴയുടെ കാഠിന്യത്തിൽനിന്ന് മാറിനിന്ന തൃശൂരിൽ ഇന്നലെ പെയ്ത കനത്ത മഴ കാര്യങ്ങൾ തകിടം മറിക്കുമോ എന്ന ആധി പൂക്കച്ചവടക്കാർക്ക് മാത്രമല്ല, ഒാണക്കാല വ്യാപാരത്തിൽ നാലു പണം മിച്ചം പിടിക്കാമെന്ന് കരുതിയ എല്ലാവർക്കുമുണ്ട്. ഇനിയുള്ള ദിവസങ്ങൾ എങ്ങനെയാവുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. അത് മഴയടങ്ങി ഒാണം ആഘോഷമാക്കാനല്ല, ഇന്നോളം പെയ്ത മഴ വരുത്തിയ കഷ്ടനഷ്ടങ്ങൾ താണ്ടാൻ ഇനിെയത്ര കാത്തിരിക്കണമെന്ന് അറിയാനാണ്. തകർന്ന കാർഷിക മേഖലയും കടലെടുത്ത തീരവും വെള്ളത്തിൽ മുങ്ങിയും നാടും ഇത്തവണ ഒാണം വറുതിയുടേതാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.