മണ്ണുത്തി-വടക്കഞ്ചേരി പാതയിൽ സൂചനാബോർഡുകൾ സ്​ഥാപിക്കണം -കലക്​ടർ

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 47ൽ നിലനിൽക്കുന്ന ശോച്യാവസ്ഥ പരിഹരിക്കുന്നതോടൊപ്പം റോഡിലെ അപകടകരമായ സ്ഥലങ്ങളിൽ ഉടൻ ദിശാസൂചിക ബോർഡുകൾ സ്ഥാപിക്കണമെന്ന് കലക്ടർ ടി.വി. അനുപമ നിർദേശിച്ചു. ദേശീയപാതയുടെ നിർമാണ പ്രവർത്തനം വിലയിരുത്താൻ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. നിർമാണത്തിന് ചുക്കാൻ പിടിക്കുന്ന ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയായ കെ.എം.സിയും ത്വരിതഗതിയിൽ പ്രവർത്തിച്ച് ജനങ്ങളുടെ ആശങ്കയകറ്റണം. കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ നിലനിൽക്കുന്ന അപകടാവസ്ഥ ഒഴിവാക്കാൻ വലിയ കുഴികൾ ശാശ്വതമായിതന്നെ അടയ്ക്കണം. പൊലീസി​െൻറ കാര്യക്ഷമമായ പ്രവർത്തനം മുഴുവൻ സമയവും ഉണ്ടാവണം. റോഡിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പുമായി ചർച്ച ചെയ്ത് മുന്നോട്ടു പോകാനും നിർമാണ ചുമതല വഹിക്കുന്ന ദേശീയപാത അതോറിറ്റിയോട് കലക്ടർ നിർദേശിച്ചു. കെ. രാജൻ എം.എൽ.എ, എ.ഡി.എം സി. ലതിക, ദേശീയപാത അതോറിറ്റി േപ്രാജക്ട് ഡയറക്ടർ ഇൻ-ചാർജ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.