നന്ദനക്ക്​ ജില്ല ഭരണകൂടത്തി​െൻറ സഹായഹസ്​തം

തൃശൂർ: കുട്ടനെല്ലൂര്‍ ഗവ. കോളജില്‍ ബി.എ. ഇക്കണോമിക്‌സ് കോഴ്സിന് ചേര്‍ന്ന ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥി നന്ദനക്ക് ജില്ല ഭരണകൂടത്തി​െൻറ സഹായമെത്തുന്നു. കലക്ടറേറ്റിൽ തന്നെ വന്നു കണ്ട നന്ദനയോട് കലക്ടർ ടി.വി. അനുപമയാണ് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തത്. നന്ദനയുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം കലക്ടര്‍ ചോദിച്ചറിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'സീപ്' പ്രവര്‍ത്തനങ്ങളുടെ അംബാസഡറാകാൻ കലക്ടര്‍ നന്ദനയോട് ആവശ്യപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാർഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാനുള്ള നടപടി ജില്ല ഭരണകൂടം ആരംഭിച്ചു. അസി.കലക്ടര്‍ പ്രേംകൃഷ്ണന്‍, ഗവ. കോളജ് പ്രിന്‍സിപ്പല്‍ സി.സി. ബാബു, ഹിന്ദി വകുപ്പ് മേധാവി ഡോ. ബി. വിജയകുമാര്‍, ഇക്കോണമിക്‌സ് വിഭാഗം അസി.പ്രഫസര്‍ ഡോ. ആര്‍. രമ്യ എന്നിവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.