തൃശൂർ: ഭാര്യവീട്ടിൽ മദ്യലഹരിയിൽ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. വരാപ്പുഴ മുട്ടിക്കാനം ചാത്തങ്ങാട്ട് വീട്ടിൽ ഗിരിജെൻറ മകൻ വിനുവിനെ (32) തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം വെണ്ണല കൊല്ലംപറമ്പില്‍ ബൈജു (49) കുറ്റക്കാരെനന്ന് കെണ്ടത്തിത്. തൃശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എ. ബദറുദ്ദീൻ വ്യാഴാഴ്ച ശിക്ഷ വിധിക്കും. 2008ൽ വിഷുദിനത്തിലുണ്ടായ സംഭവം മാള പൊലീസാണ് അന്വേഷിച്ചത്. വിഷു ആഘോഷിക്കാനായി ബൈജു അന്നമനടയിലെ ഭാര്യവീട്ടിലേക്ക് സുഹൃത്തുക്കളായ വിനു, രാജീവ് എന്നിവരുമൊത്ത് ഓട്ടോയില്‍ എത്തി. ഇവർ മദ്യപിക്കുകയും ഇതിനിടെ തെൻറ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും പറഞ്ഞ് ബൈജു വീട്ടുമുറ്റത്ത് കിടന്ന വിറകുകഷണം കൊണ്ട് വിനുവിെൻറ തലക്ക് അടിക്കുകയായിരുന്നു. തലയോട്ടി പൊട്ടി ഗുരുതര പരിക്കേറ്റ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിനു മരിച്ചു. കേസിലെ പ്രധാന സാക്ഷികളായ പ്രതിയുടെ ഭാര്യയും ഭാര്യാമാതാവും കൂറുമാറിയിരുന്നു. എന്നാൽ ഇരുവരും 164ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് നൽകിയ മൊഴി നിര്‍ണായക തെളിവായി. സാഹചര്യത്തെളിവുകളും രണ്ടാം സാക്ഷിയായ രാജെൻറ മൊഴിയും അനുസരിച്ചാണ് കുറ്റം തെളിഞ്ഞത്. ബൈജുവിെന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.