ജില്ലയിലും തകർപ്പൻ മഴ; എന്നിട്ടും കുറവ്

തൃശൂർ: ചൊവ്വാഴ്ച വെള്ളാനിക്കരയിൽ ലഭിച്ചത് 58.9 സ​െൻറീമീറ്റർ മഴയാണ്. രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചരവരെ വെള്ളാനിക്കരയിലെ മഴ മാപിനിയിൽ രേഖപ്പെടുത്തിയ കണക്കാണിത്. എന്നിട്ടും 8.9 ശതമാനം മഴയുടെ കുറവാണ് ജില്ലക്ക്. 1707 മി.മീ ലഭിക്കേണ്ടിടത്ത് 1558 മി.മീ മഴയാണ് ഇതുവരെ ലഭിച്ചത്. 149 മി.മീ കുറവ്. ചാലക്കുടിയിലാണ് (10.2) അധിക മഴ ലഭിച്ചത്. ഏനാമാക്കൽ (8.04), വെള്ളാനിക്കര (8.3), കുന്നംകുളം (8.02), ഇരിങ്ങാലക്കുട (7.04), വടക്കാഞ്ചേരി (6.00), കൊടുങ്ങല്ലൂർ (3.00) എന്നിങ്ങനെയാണ് ചൊവ്വാഴ്ച രാവിലെ വരെ ലഭിച്ച മഴ. അതിനിടെ കേരളത്തിൽ 23.01 ശതമാനം അധികമഴയാണ് ലഭിച്ചത്. ദുരന്തം ഏറെയുണ്ടായ ഇടുക്കിയിലാണ് മഴ അധികം കിട്ടിയത്. 60.3 ശതമാനം കൂടുതലാണ് ഇടുക്കിയിൽ ലഭിച്ചത്. പാലക്കാട് (49.08), കോട്ടയം (36.01) ശതമാനം മഴയുമാണ് അധികം ലഭിച്ചത്. കാസർകോടാണ് ഏറ്റവും കുറവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.