തൃശൂർ: കേഴുന്ന കേരളത്തിന് സാന്ത്വനമേകാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പിന്തുണയുമായി വിദ്യാർഥി-അധ്യാപക സംഘം ഇന്ന് രംഗത്തിറങ്ങും. കൂർക്കഞ്ചേരി െജ.പി.ഇ.എച്ച്.എസ്.എസ് വിദ്യാർഥികളും അധ്യാപകരുമാണ് സ്വാതന്ത്ര്യദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് മെഗാ ഫണ്ട് ശേഖരണത്തിന് ഇറങ്ങുന്നത്. ഒപ്പം പി.ടി.എ ഭാരവാഹികളും പൂർവ വിദ്യാർഥികളും െജ.പി.ഇ. ബി.എഡ്, ടി.ടി.സി. വിദ്യാർഥികളും അവിടത്തെ അധ്യാപകരും അനധ്യാപകരുമുണ്ടാകും. ഇൗ സംരംഭത്തിന് അഭ്യുദയകാംക്ഷികളും പിന്തുണ നൽകാമെന്നേറ്റിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ സി.എസ്. വൃന്ദ പറഞ്ഞു. തൃശൂർ നഗരസഭ കൂർക്കഞ്ചേരി മേഖലയിൽ എട്ട് ഡിവിഷനുകളാണുള്ളത്. ഏതാണ്ട് 16,000 വീടുകളുണ്ട്. ഇത്രയും വീടുകളിൽനിന്ന് ഒറ്റ ദിവസം തന്നെ ഫണ്ട് ശേഖരിക്കും. ഇതിനായി 56 സംഘങ്ങളായി തിരിയും. സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് ശേഷം രാവിലെ 10ന് സംഘം വിവിധ ഭാഗങ്ങളിലേക്ക് തിരിയും. ഒാണാഘോഷം ഒഴിവാക്കാനും അതിന് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും സ്കൂൾ തീരുമാനിച്ചിട്ടുണ്ട്. സ്കൂളിലെ ആയിരത്തോളം വരുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളും സംഭാവന ചെയ്യും. ഇതിനു പുറമെയാണ് മെഗാ ഫണ്ട് ശേഖരണം. മാനേജ്മെൻറിെൻറ വിഹിതവും ചേർത്ത് 17ന് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.