വാടാനപ്പള്ളി: മലർവാടി, ടീൻ ഓഫ് ഓർഫനേജ് യൂനിറ്റ് സംഘടിപ്പിച്ച സംവിധായകൻ സി.വി.എൻ. ബാബു ഉദ്ഘാടനം ചെയ്തു. ഓർഫനേജ് ഡയറക്ടർ സി.കെ. ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.കെ. ഖാലിദ് സംസാരിച്ചു. നിസാർ സ്വാഗതവും ടീൻ ഇന്ത്യ യൂനിറ്റ് പ്രസിഡൻറ് ജവാദ് നന്ദിയും പറഞ്ഞു. അധ്യാപകരായ എം.കെ. ഫാസിൽ, സാജുദ്ദീൻ, നവാസ്, ശംറൈസ് എന്നിവർ നേതൃത്വം നൽകി. അനുമോദന യോഗം തളിക്കുളം: അൽ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ രക്ഷാകർതൃ സംഗമവും അനുമോദന യോഗവും സംഘടിപ്പിച്ചു. പ്രസിഡൻറ് പി.എ. ഉബൈദുല്ല അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.എസ്. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഖാദർ മോൻ, പ്രസിഡൻറ് അബ്ദുൽ ഗഫൂർ, കമ്മിറ്റി അംഗം പി.എ. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. മജ്ലിസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മുഹമ്മദ് സഗീർ, നിഷാദ് എന്നിവർ ഉപഹാരം നൽകി. അശ്ഫാക് പ്രാർഥന നടത്തി. സാബിറ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.