സിമൻറ്​ പ്രോഡക്​ട്​സ്​ ഒാണേഴ്​സ്​ ജില്ല സമ്മേളനം

തൃശൂർ: സിമൻറ് പ്രോഡക്ട്സ് ഒാണേഴ്സ് സമിതി ജില്ല സേമ്മളനം ബുധനാഴ്ച നടക്കും. തൃശൂർ അമ്മൂസ് റീജൻസി ഹാളിൽ ഉച്ചക്ക് 2.30ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സമിതിയിൽ അംഗത്വമുള്ള 340 സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും ജി.എസ്.ടി ഉൾപ്പെടെ ഇൗ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല െസക്രട്ടറി കെ.എം. ലെനിൻ, സിമൻറ് പ്രോഡക്ട്സ് ഒാണേഴ്സ് സമിതി ജില്ല പ്രസിഡൻറ് പി.ടി. ഡേവിഡ്, സെക്രട്ടറി ഷിേൻറാ റാഫേൽ, ട്രഷറർ മുരളി ഇത്തിപ്പറമ്പിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഒാൺലൈൻ തട്ടിപ്പുമായി ബന്ധമില്ല -സജീവ് നവകം തൃശൂർ: ജൂലൈ 28ന് ഒാൺലൈൻ തട്ടിപ്പി​െൻറ പേരിൽ ഇരിങ്ങാലക്കുട പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസം ജയിലിൽ പാർപ്പിച്ചത് വെറുമൊരു സംശയത്തി​െൻറ പേരിലായിരുന്നുവെന്നും തട്ടിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഗാനരചയിതാവ് സജീവ് നവകം. തന്നെ സംഗീത സംവിധായകൻ എന്ന പേരിലാണ് പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. താൻ സംഗീത സംവിധായകനല്ലെന്നും സജീവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേസിൽ പ്രതിയായ ഷിനു താൻ ചെയ്ത കുറ്റം സ്വയം സമ്മതിച്ചതാണ്. മുൻപരിചയമുള്ള ഷിനുവിനെ ഒരു യാത്രയിൽ കാറിൽ കയറ്റി എന്നതു മാത്രമാണ് താൻ ചെയ്ത കുറ്റം. ആഡംബര കാർ എന്ന് പൊലീസ് വിശേഷിപ്പിച്ചത് 35,000 രൂപ കൊടുത്ത് വർഷങ്ങൾക്കു മുമ്പ് വാങ്ങിയ കാറാണ്. വെൽഡിങ് മെഷീൻ, കട്ടർ, ഗ്രൈൻറർ എന്നിവയാണ് പൊലീസ് കാറിൽനിന്ന് കണ്ടെടുത്തത്. ഇതിനെ ഇലക്ട്രോണിക് സാധനങ്ങൾ എന്നും വിശേഷിപ്പിച്ചു. മൊബൈൽ ഫോൺ പിടിച്ചുവെച്ചു. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടതുകൊണ്ടാണ് അതെല്ലാം തിരിച്ചു തന്നത്. താൻ ഒാൺലൈൻ ഇടപാട് നടത്തുന്നയാളല്ല. അതിനെക്കുറിച്ച് അറിയുകയുമില്ല. തട്ടിപ്പിനെക്കുറിച്ച് പരാതി െകാടുത്തവരെയും അറിയില്ല. ത​െൻറ കാറിലാണ് കയറിയതെന്ന് ഷിനുവി​െൻറ മൊഴിയുടെ പേരിലാണ് തന്നെക്കൂടി പ്രതി ചേർത്തതെന്നും സജീവ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.