കുഞ്ഞാലിപ്പാറയില്‍ മഴപ്പാട്ടുകൂട്ടം

മറ്റത്തൂര്‍: കവിതകളും പാട്ടുകളുമായി കോടശേരി താഴ്വാരത്തെ സംഘടിപ്പിച്ചു. മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഐതിഹ്യങ്ങളും പഴങ്കഥകളും ഉറങ്ങുന്ന പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമാണ് കുഞ്ഞാലിപ്പാറ. എഴുത്തുകാരും പ്രകൃതിസ്നേഹികളുമായ അമ്പതോളം പേരാണ് മഴപ്പാട്ടുകൂട്ടത്തിലേക്ക് എത്തിയത്. പച്ചക്കുന്നി​െൻറ നെറുകയിലെ വിസ്തൃതമായ കരിമ്പാറക്കുമുകളില്‍ വട്ടമിട്ടിരുന്ന മഴപ്പാട്ടുകൂട്ടം കവിതകളും നാടന്‍പാട്ടുകളും ആലപിച്ചു. ഇടക്കിടെ കോരിച്ചൊരിഞ്ഞ മഴയെ കൂസാതെ വയോധികരും വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളുമടങ്ങിയ മഴപ്പാട്ടുകൂട്ടം മൂന്നുമണിക്കൂറോളമാണ് കൈത്താളമിട്ട് പാടിയത്. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക എം. മഞ്ജുള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി പ്രസിഡൻറ് പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ആശ ഉണ്ണികൃഷ്ണന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം ജോയ് കാവുങ്ങല്‍, എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി എന്നിവര്‍ സംസാരിച്ചു. കവിയും ഗായകനുമായ പ്രകാശന്‍ ഇഞ്ചക്കുണ്ട്, കെ.പി. ഹരിദാസ്, പി.എസ്. അരുണ്‍, സീത ലക്ഷ്മി, മനേഷ് ഇത്തുപ്പാടം, രാജ്കുമാര്‍ രഘുനാഥ്, ടി.വി. അജിത്ത്, രാജകുമാരി രാജന്‍ എന്നിവര്‍ മഴപ്പാട്ടുകളും കവിതകളും അവതരിപ്പിച്ചു. മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാസ്കാരിക വേദി പ്രവര്‍ത്തകരായ രാജേഷ് വടക്കൂട്ട്, കെ.പി. പ്രശാന്ത്, ശിവന്‍ തണ്ടാശ്ശേരി, സന്തോഷ് വൈലോപ്പിള്ളി, പി.എം. ജോണി, അനീഷ് മൂലംകുടം, വയോജനസംഘടനയായ തണല്‍ പഞ്ചായത്തുതല പ്രസിഡൻറ് ഇ.എസ്. റഹിം, പി.എം. ജോണി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.