തൃശൂർ: പീച്ചി റോഡിൽ കേരള വന ഗവേഷണ കേന്ദ്രത്തിന് മുന്നിലുള്ള രണ്ട് കിലോമീറ്റർ കെ.എസ്.ഇ.ബി അടുത്ത ജൂൺ 31നകം ഭൂഗർഭ കേബിൾ സ്ഥാപിക്കും. ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇൗ സാഹചര്യത്തിൽ കെ.എസ്.ഇ.ബിക്കെതിെര ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. ഇൗ പ്രദേശം വൃക്ഷങ്ങൾകൊണ്ട് സമ്പന്നമാണ്. റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരങ്ങളുടെ മേലാപ്പുള്ള (ട്രീ കനോപ്പി) അപൂർവം സ്ഥലങ്ങളിലൊന്നാണിത്. മരക്കൊമ്പ് വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി മുടങ്ങുന്നത് പതിവാണ്. ഇതുകാരണം വിലങ്ങന്നൂർ, പീച്ചി, പട്ടിലുംകുഴി പ്രദേശത്തുള്ളവർക്ക് കൃഷിക്ക് വെള്ളം പമ്പ് ചെയ്യാനും പീച്ചി പമ്പ് ഹൗസിൽനിന്ന് തൃശൂർ നഗരത്തിലേക്ക് ഉൾപ്പെടെ കുടിവെള്ളം പമ്പ് ചെയ്യാനും കഴിയാറില്ല. പി.പി. ജോർജ് എം.എൽ.എയായിരുന്ന കാലത്ത് ഇവിടെ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ ശ്രമം തുടങ്ങിയിരുന്നു. പിന്നീട് ഒരു സർക്കാറും നടപടിയെടുത്തില്ല. തുടർന്നാണ് ഷാജി കോടങ്കണ്ടത്ത് ൈഹകോടതിയെ സമീപിച്ചത്. ഇതിന് 60 ലക്ഷം രൂപ ചെലവ് വരുമെന്നും വേണ്ടത്ര ഫണ്ടില്ലെന്നുമാണ് കെ.എസ്.ഇ.ബി കോടതിയെ അറിയിച്ചത്. എന്നാൽ, വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ 40 ലക്ഷം രൂപ മാത്രമെ ചെലവ് വരികയുള്ളൂവെന്ന് ഹരജിക്കാരൻ കോടതിയെ അറിയിച്ചു. അതോടെ, പ്രവൃത്തി ഏറ്റെടുക്കാമെന്നും കെ.എസ്.ഇ.ബി പ്രോജക്ട് യൂനിറ്റിെൻറ 2018-'19 വർഷത്തെ വൈദ്യുതി നിർമാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു. എന്നാൽ, പ്രവൃത്തി നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയാണ്. തുടർന്ന് അടുത്ത ജൂൺ 31നകം പൂർത്തിയാക്കാമെന്ന് കെ.എസ്.ഇ.ബി കോടതിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.