ഒരുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

വാടാനപ്പള്ളി: ഓണത്തിന് മുന്നോടിയായി വാടാനപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിൽ ബൈക്കിൽ കൊണ്ടുപോയ ഒരു കിലോ കഞ്ചാവ് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. എറണാകുളം കലത്താട്ടുകുളം ചെറുക്കരവീട്ടിൽ രാജേഷ് ചന്ദ്രൻ (35), പാലക്കാട് തെങ്കര കാപ്പിൽവീട്ടിൽ അബ്ദുറഹ്മാൻ (25), തെങ്കര മഡോണ വീട്ടിൽ ആൽവിൻ (20) എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ് സി.െഎ ബി. നസീമുദ്ദീ​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി -ചേറ്റുവ മേഖലയിൽ പരിശോധന നടത്തുന്ന എക്സൈസ് ഉേദ്യാഗസ്ഥരെ കണ്ടതോടെ ബൈക്കിൽ എത്തിയ മൂന്നുപേരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിലാണ് ബൈക്കി​െൻറ സീറ്റിനടിയിൽ കവറിലാക്കി ഒളിപ്പിച്ച നിലയിൽ ഒരു കിലോ 150 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. വാഹനവും പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.