ഗുരുവായൂർ: കൗൺസിലിൽ പരസ്പരം ഏറ്റുമുട്ടി നാണംകെട്ട് കോൺഗ്രസ് അംഗങ്ങൾ. ഡി.സി.സി ഇടപെട്ട് പുതിയ കക്ഷി നേതാവിനെ കണ്ടെത്തിയ ശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിലാണ് രണ്ട് ചേരിയായി തിരിഞ്ഞ് കോൺഗ്രസുകാർ ഏറ്റുമുട്ടിയത്. ജല എ.ടി.എം സ്ഥാപിക്കുന്നതിെൻറ ടെൻഡർ അംഗീകരിച്ചത് സംബന്ധിച്ചുള്ള ചർച്ചയിലാണ് കോൺഗ്രസിലെ ഭിന്നത പുറത്തെത്തിയത്. ജല എ.ടി.എം സ്ഥാപിക്കുന്നതിലെ ടെൻഡറിൽ ക്രമക്കേടുമായി ഭരണപക്ഷത്തിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയപ്പോൾ കോൺഗ്രസ് അംഗം തന്നെ ഭരണപക്ഷത്തിന് പിന്തുണ നൽകി. കോൺഗ്രസിലെ പി.എസ്. രാജൻ ക്രമപ്രശ്നം ഉന്നയിച്ചപ്പോൾ അതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് ആേൻറാ തോമസ് രംഗത്തെത്തി. വാർഡിലെ റോഡിെൻറ പ്രശ്നം പറഞ്ഞ് കോൺഗ്രസ് അംഗം ഷൈലജ ദേവൻ നടുത്തളത്തിൽ ഇരുന്നപ്പോൾ പ്രതിപക്ഷ നേതാവ് കണ്ടഭാവം നടിച്ചില്ല. ടെൻഡറിന് മുൻകൂർ അനുമതി നൽകിയ നടപടിയെ ആേൻറാ തോമസ്, എ.ടി. ഹംസ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം എതിർത്തു. അജണ്ട മാറ്റിവെക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം പാടില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കോൺഗ്രസിലെ പി.എസ്. പ്രസാദ് പറഞ്ഞതോടെ ഭരണപക്ഷം ൈകയടിച്ചു. പ്രസാദ് അടക്കമുള്ളവർ സി.പി.എമ്മിെൻറ ബി ടീമാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിച്ചു. വാട്ടർ എ.ടി.എമ്മിനെ എതിർക്കുന്നവർ കൈപൊക്കാൻ ആവശ്യപ്പെട്ടതോടെ എ.ടി. ഹംസ, ആേൻറാ തോമസ്, ഷൈലജ ദേവൻ, ശ്രീദേവി ബാലൻ, വർഗീസ് ചീരൻ, അനിൽകുമാർ ചിറക്കൽ, സുഷ ബാബു, മാഗി ആൽബർട്ട്, ശ്രീന സുവീഷ് എന്നിവർ എതിർപ്പ് രേഖപ്പെടുത്തി. എന്നാൽ പ്രതിപക്ഷ നേതാവ് ബാബുവിെൻറ നേതൃത്വത്തിലുള്ളവർ പിന്തുണ അറിയിച്ച് നിശബ്ദത പാലിച്ചു. ഇതോടെ ആേൻറായുടെയും ഹംസയുടെയും നേതൃത്വത്തിൽ ഒമ്പത് കൗൺസിലർമാർ ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.