ഒാണം-പെരുന്നാൾ​ ചന്തകളിൽ മിതമായ നിരക്കിൽ സാധനങ്ങൾ -മന്ത്രി സുനിൽകുമാർ

തൃശൂർ: ഓണം -പെരുന്നാൾ ചന്തകളിൽ മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സിവിൽ സപ്ലൈസ് കോർപറേഷ​െൻറ ഓണം-പെരുന്നാൾ ജില്ല വിപണന മേള തൃശൂർ ശക്തതൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളിൽ നിർബന്ധമായും ചന്ത വേണമെന്നാണ് സർക്കാർ നിലപാട്. പ്രദേശത്തെ കർഷകർ, കർഷക കൂട്ടായ്മകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ വിളയിച്ചെടുത്ത ജൈവ പച്ചക്കറി സാധാരണക്കാർക്ക് ലഭ്യമാകുന്ന തരത്തിലാണ് ചന്തകൾ തയാറാക്കുക. കൃഷി വകുപ്പ് ജില്ല അടിസ്ഥാനത്തിൽ ഓണച്ചന്ത തുടങ്ങും. 20ന് തേക്കിൻകാട് മൈതാനിയിൽ വകുപ്പി​െൻറ ചന്ത ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ആദ്യവിൽപന നടത്തി. ജില്ല സപ്ലൈ ഓഫിസർ ഇൻ-ചാർജ് പി.ആർ. ജയചന്ദ്രൻ, പി.കെ. ഷാജൻ, കെ.ബി. സുമേഷ്, ഐ.പി.പോൾ, എ.വി. വല്ലഭൻ തുടങ്ങിയവർ പങ്കെടുത്തു. സപ്ലൈകോ പാലക്കാട് മേഖല മാനേജർ പി. ദാക്ഷായണിക്കുട്ടി സ്വാഗതവും തൃശൂർ ഡിപ്പോ മാനേജർ ജോസഫ് ആേൻറാ നന്ദിയും പറഞ്ഞു. മിതമായ നിരക്കിൽ പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ സപ്ലൈകോ ജില്ല ഫെയറിൽ നിന്നു വാങ്ങാം. കൂടാതെ വിവിധ സർക്കാർ ഏജൻസികൾ ഒരുക്കിയിട്ടുള്ള സ്റ്റാളുകളിൽ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഒപ്പം ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. 16 മുതൽ 24 വരെ സപ്ലൈകോയുടെ താലൂക്ക് തല ഓണം-പെരുന്നാൾ ചന്ത പ്രവർത്തിക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ 20 മുതൽ 24 വരെ സപ്ലൈകോ ചന്തകളുണ്ട്. ഇൻറർവ്യൂ മാറ്റി തൃശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് 16ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇൻറർവ്യൂ മാറ്റി. 18ന് രാവിലെ 11ന് ആരോഗ്യ കേരളം തൃശൂർ ഓഫിസിൽ ഇൻറർവ്യൂ നടത്തുമെന്ന് ജില്ല േപ്രാഗ്രാം മാനേജർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.