തൃശൂർ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്ര സർക്കാർ ഉടൻ സഹായം എത്തിക്കണമെന്ന് ബിഹാർ ഗ്രാമവികസന-പാർലമെൻററി കാര്യ മന്ത്രി ശ്രാവൺകുമാർ ആവശ്യപ്പെട്ടു. കിടപ്പാടം ഉൾപ്പെടെയുള്ള വസ്തുവകകൾ നഷ്ടപ്പെട്ടവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കും എല്ലാ സഹായവും എത്തിക്കേണ്ടത് കടമയാണെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ -യു ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും മനുഷ്യ ജീവന് വില കൽപിക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങളാണ് ഇവിടെ ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനപരമായ അന്തരീക്ഷം സോഷ്യലിസ്റ്റ് ജനസമൂഹത്തിന് മാത്രമെ നൽകാനാവൂ. ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെ വർഗീയ ഫാഷിസ്റ്റ് ശക്തികൾ നടത്തുന്ന ആക്രമണത്തിന് അറുതി വരുത്താൻ ജനതാദൾ പ്രസ്ഥാനങ്ങൾക്കേ കഴിയുകയുള്ളൂവെന്നും ശ്രാവൺകുമാർ പറഞ്ഞു. ബിഹാർ െജ.ഡി.യു എം.എൽ.എ മഹേഷ്കുമാർ സംസാരിച്ചു. ജില്ല പ്രസിഡൻറ് എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എ.എസ്. രാധാകൃഷ്ണൻ, ഒൗസേഫ് ആേൻറാ, സുധീർ ജി. കൊല്ലാറ, ഗോപി കൊച്ചുരാമൻ, പി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.