ബോട്ടില്‍ കപ്പലിടിച്ച സംഭവം: തിരച്ചിൽ തുടരുന്നു

തൃശൂർ: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് ചേറ്റുവ തീരത്ത് കാണാതായ ഒമ്പതുപേർക്കായി തിരച്ചിൽ തുടരുന്നു. ഓഷ്യാനിക് എന്ന ബോട്ടിൽ കപ്പലിടിച്ച സംഭവത്തിൽ മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. കടലിൽ മൃതദേഹങ്ങളോ മറ്റോ ശ്രദ്ധയിൽ പെട്ടാൽ അടുത്ത ജില്ല ഫിഷറീസ് ഒാഫിസിലോ കോസ്റ്റൽ പൊലീസിലോ അറിയിക്കണമെന്ന് ബോട്ടുടമകൾക്ക് ഫിഷറീസ് വകുപ്പ് നിർദേശം നൽകി. ചാനൽ 50ൽ മുനമ്പത്തെ റസ്ക്യുബോട്ടുമായി ബന്ധപ്പെടണം. ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഫോൺ നമ്പർ: ആലപ്പുഴ (9496007028), എറണാകുളം (9496007029), തൃശൂർ (9496007030), മലപ്പുറം (9496007031), കോഴിക്കോട് (9496007032), കണ്ണൂർ (9496007033) ഇൗ നമ്പറുകളിൽ ബന്ധപ്പെടാനാണ് അറിയിപ്പ്. അതിനിടെ അപകടത്തിൽ തകർന്ന ബോട്ടി​െൻറ ഭാഗങ്ങള്‍ നാവികസേന കണ്ടെടുത്തു. ഹെലികോപ്റ്ററുകളില്‍ നടത്തിയ തിരച്ചിലിനിടയില്‍ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ്ഗാര്‍ഡി​െൻറ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു. തൃശൂര്‍ -നാട്ടികക്കും ചേറ്റുവക്കും പടിഞ്ഞാറ് 24 നോട്ടിക്കല്‍ മൈല്‍ അകലെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ഷിപ്പിങ് കോർപറേഷന്‍ ഓഫ് ഇന്ത്യയുടെ എം.വി ദേശഭക്തി എന്ന ടാങ്കറാണ് അപകടസമയത്ത് ഈ ഭാഗത്തുകൂടി കടന്നുപോയത്. ഷിപ്പിങ് ഡയറക്ടര്‍ ജനറലി​െൻറ നിര്‍ദേശപ്രകാരം ഈ കപ്പല്‍ അറബിക്കടലില്‍ നങ്കൂരമിട്ട് തീരത്ത് അടുപ്പിക്കാന്‍ നടപടി തുടങ്ങി. മംഗളൂരു, ഗോവ തുറമുഖങ്ങളില്‍ ഒന്നില്‍ കപ്പല്‍ അടുപ്പിക്കാനാണ് ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.