ക്ഷേത്ര ഭൂമി കൈയേറ്റം: സർക്കാറിന്​ അനുകൂല വിധി

തൃശൂർ: കൊച്ചിന്‍ ദേവസ്വം ബോര്‍ഡി​െൻറ കീഴിലെ കുളശ്ശേരി ദേവസ്വം ശിവക്ഷേത്ര ഭൂമി ൈകയേറിയ കേസില്‍ സര്‍ക്കാറിന് അനുകൂല വിധി. ഭൂമി കൈയേറി വീട് നിർമിച്ച് താമസിക്കുന്നയാൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നല്‍കിയപ്പോള്‍ സ്പെഷല്‍ തഹസില്‍ദാരെ പ്രതിയാക്കി നല്‍കിയ ഹരജി സര്‍ക്കാറി​െൻറ വാദം കേട്ട് തൃശൂര്‍ രണ്ടാം അഡീഷനല്‍ മുന്‍സിഫ് ആര്‍.എം. സെല്‍മത്ത് തള്ളി. ഹരജി സിവില്‍‌ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന സര്‍ക്കാറി​െൻറ വാദം ശരിവെച്ചാണ് കോടതി ഉത്തരവ്. സര്‍ക്കാറിനു വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡര്‍‌ കെ.എന്‍. വിവേകാനന്ദന്‍, കെ.എം. ശ്രീജിത്ത് , പൊന്നി രാമകൃഷ്ണന്‍, പൂജാ വാസുദേവന്‍ എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.