തൃശൂർ: ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി അനുവദിക്കണമെന്ന് 'സെറ്റോ' സർക്കാറിനോട് ആവശ്യപ്പെട്ടു. കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ഭവന നിർമാണ വായ്പ പദ്ധതി പുനഃസ്ഥാപിക്കുക, മെഡിക്കൽ റീഇംപേഴ്സ്മെൻറ് സംവിധാനം നിലനിർത്തി സർക്കാർ വിഹിതം ഉറപ്പു വരുത്തി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന ചെയർമാൻ എൻ.കെ. ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ കെ.പി. ജോസ്, കൺവീനർ എ.എൻ.ജി. ജെയ്ക്കോ, കെ.ജെ. കുര്യാക്കോസ്, എസ്. രാമദാസ്, കെ.എസ്. ജയകുമാർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.