യുവജന കമീഷൻ അദാലത്തിൽ 25 പരാതി:​ മൂന്നെണ്ണം തീർപ്പാക്കി

തൃശൂർ: തൃശൂരിൽ ബുധനാഴ്ച നടന്ന യുവജന കമീഷൻ അദാലത്തിൽ 25ഓളം പരാതികൾ ലഭിച്ചു. ഇതിൽ മൂന്ന് പരാതികൾ രാമനിലയത്തിൽ നടന്ന കമീഷൻ സിറ്റിങ്ങിൽ തീർപ്പാക്കി. പി.എസ്.സി ഉദ്യോഗാർഥികൾ, അധ്യാപകർ, വിദ്യാർഥികൾ, വീട്ടമ്മമാർ എന്നിവരാണ് പരാതിയുമായെത്തിയത്. കോളജിൽ നിന്ന് പുറത്താക്കിയതിനെതിരെ വിദ്യാർഥികൾ നൽകിയ പരാതിയിൽ സ​െൻറ് അലോഷ്യസ് കോളജ് പ്രിൻസിപ്പൽ കമീഷന് മുന്നിൽ ഹാജരായിരുന്നു. ലെനിൻ, സച്ചിൻ എന്നീ വിദ്യാർഥികളാണ് പരാതി നൽകിയത്. 400 രൂപ കടം നൽകാനുണ്ടെന്ന പേരിൽ കമീഷൻ തുകയായ 24 ലക്ഷം രൂപ തട്ടിയെടുത്ത ഏജൻറിന് കമീഷൻ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. ചരക്ക് ഇറക്കുന്നതിനിടെ ഗ്ലാസ് വീണ് ഭർത്താവ് മരിച്ച കേസിൽ ചികിത്സ പിഴവെന്നാരോപിച്ച് യുവതി കമീഷനെ സമീപിച്ചിരുന്നു. ഈ കേസിൽ വിദഗ്ധ ഉപദേശത്തിനായി വാസ്കുലാർ സർജനെ നിയോഗിക്കാൻ തീരുമാനിച്ചതായും കമീഷൻ അധ്യക്ഷ ചിന്ത ജെറോം അറിയിച്ചു. അദാലത്തിൽ യുവജന കമീഷൻ അംഗങ്ങളായ കെ. മണികണ്ഠൻ, അബ്ദുല്ല നവാസ്, കെ.വി. രാജേഷ്, വിനിൽ, മഹേഷ് എന്നിവർക്ക് പുറമെ കമീഷൻ സെക്രട്ടറി സന്തോഷ്കുമാർ ഉദ്യോഗസ്ഥരായ സലീം, അരുൺ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.