വടക്കാഞ്ചേരി: ജില്ലയിലെ പ്രമുഖ സാഹസിക ടൂറിസം കേന്ദ്രമായി ചെപ്പാറ വിനോദ സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നു. തെക്കുംകര പഞ്ചായത്തിലെ ചെപ്പാറകുന്നും ജില്ലയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ഇടം തേടുകയാണ്. തെക്കുംകര - മുളങ്കുന്നത്ത്കാവ് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ചെപ്പാറയുടെ നെറുകയിൽ എത്തിയാൽ ഹരിതാഭമായ വിശാലലോകം കണ്ടാസ്വദിക്കാം. തൃശൂർ പട്ടണം മുഴുവനായും, തലപ്പിള്ളിയുടെ മനോഹാരിതയും ചെപ്പാറ സമ്മാനിക്കും. കുന്നിനു മുകളിൽ ചരിത്രം ഉറങ്ങുന്ന മുനിയറകൾ കാണാം. കുന്നിനു മുകളിൽ തടാകവും താഴെ ഭാഗത്ത് ശുചി മുറിയും നിർമിച്ചു കഴിഞ്ഞു. വാഹനപാർക്കിങ് ഏരിയയുടെ നിർമാണ പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. സഞ്ചാരികൾക്ക് പാറക്ക് മുകളിലേക്ക് പിടിച്ച് കയറാനുള്ള ഹാൻഡ് റെയിലും സജ്ജമായി. ചെപ്പാറയുടെ തനിമ അതേപടി നിലനിർത്തി കേരള സ്റ്റീൽ ഇൻഡസ്ട്രീസ് ഡെവലപ്പ്മെൻറ് കോർപറേഷെൻറ നേതൃത്വത്തിലാണ് , നിർമാണ പ്രവൃത്തികൾ. ഓണത്തോടെ വിനോദ സഞ്ചാരികൾക്കായി നവീകരിച്ച ടൂറിസം കേന്ദ്രം തുറന്ന് കൊടുക്കുമെന്ന് തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് എം. കെ. ശ്രീജ, വൈസ് പ്രസിഡൻറ് സി.വി. സുനിൽ കുമാർ എന്നിവർ പറഞ്ഞു. (പടം ചെപ്പാറ കുന്നിനു മുകളിൽ നിർമിച്ച തടാകം )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.