വടക്കാഞ്ചേരി: വയോമിത്രം അംഗങ്ങളിൽ നിന്ന് 50 വർഷം ദാമ്പത്യ ജീവിതം പൂർത്തീകരിച്ചവരെ ഓണാഘോഷത്തോടനുബന്ധിച്ച് നഗരസഭ ആദരിക്കുന്നു. നഗരസഭയുടെ ഓണാഘോഷ ചടങ്ങുകൾ 21 മുതൽ 23 വരെ നടക്കും. 19, 20 തീയതികളിലായി നഗരസഭ ജീവനക്കാരും ഭരണസമിതി അംഗങ്ങളും സംഘാടക സമിതി ഭാരവാഹികളും 255 പാലിയേറ്റിവ് കുടുംബങ്ങളിൽ എത്തി ഓണാശംസകൾ നേരും. 1332 വയോമിത്രം അംഗങ്ങൾ ഓണാഘോഷങ്ങളിൽ പങ്കെടുക്കും. പൂരകമ്മിറ്റികൾ, വ്യാപാരികൾ, കുടുംബശ്രീ, അയ്യങ്കാളി തൊഴിലുറപ്പ് , പാലിയേറ്റിവ് യൂത്ത് ക്ലബുകൾ, മുനിസിപ്പൽ വിദ്യാഭ്യാസ സമിതികൾ, വായനശാലകൾ, പ്രവാസികൾ തുടങ്ങിയ സംഘടനകളാണ് ഓണാഘോഷത്തിന് നേതൃത്വം നൽകുന്നത്. നഗരസഭയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ. പ്രമോദ്കുമാർ, എം.ആർ. സോമനാരായണൻ, ലൈല നസീർ, ജയ പ്രീത മോഹൻ, കൗൺസിലർമാരായ സിന്ധു സുബ്രഹ്മണ്യൻ, ചന്ദ്രമോഹൻ കുമ്പളങ്ങാട്, ഉൗത്രാളിക്കാവ് പൂരം ചീഫ് കോഒാഡിനേറ്റർ സി.എ. ശങ്കരൻ കുട്ടി, മർച്ചൻറ് അസോ. ജനറൽ സെക്രട്ടറി പി.എൻ. ഗോകുലൻ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.