പഞ്ചവടി ക്ഷേത്രത്തിൽ കര്‍ക്കടക വാവുബലി

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി ശനിയാഴ്ച നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ പഞ്ചവടി കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ പിതൃകർമങ്ങള്‍ക്ക് സൗകര്യം ഉണ്ടാവും. ക്ഷേത്രം മേല്‍ശാന്തി രതീഷ് ശർമയുടെ മുഖ്യകാർമികത്വത്തില്‍ ശാന്തിമാരും പരികർമികളുമായി 40 പേർ പിതൃതര്‍പ്പണത്തിന് നേതൃത്വം നല്‍കും. ഒരേ സമയം ആയിരം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പേര്‍ പിതൃക്കള്‍ക്ക് ബലിയിടാനെത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. തലേദിവസം എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ക്ഷേത്ര പരിസരത്ത് ഒരുക്കും. വാഹനങ്ങള്‍ക്കായി മൂന്ന് പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ബലിയിടാനെത്തുന്നവര്‍ക്ക് ചുക്കുകാപ്പി വിതരണം ചെയ്യുമെന്നും ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, കോങ്കണ്ടത്ത് വിശ്വംഭരന്‍, വേഴംപറമ്പത്ത് രാജൻ, വാക്ക‍യിൽ സദാനന്ദൻ, പാലപ്പെട്ടി ദിലീപ് കുമാർ, ടി.എ. അര്‍ജുനന്‍ സ്വാമി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.