തൃശൂർ: ജനാധിപത്യ ഭരണത്തില്‍ സ്ത്രീകള്‍ക്ക് തുല്യ നീതിയും തുല്യ പ്രാതിനിധ്യവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് വിങ്സ് കേരളയുടെ ആഭിമുഖ്യത്തില്‍ 11ന് രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തും. 'അന്വേഷി' പ്രസിഡൻറ് കെ. അജിത ഉദ്ഘാടനം ചെയ്യും. വിങ്സ് കേരള പ്രസിഡൻറ് എന്‍.എ. വിനയ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പ്രഫ. ഡോ. പി. ഗീത, സെക്രട്ടറി പി.എം. ദീപ, ഉപദേശക സമിതിയംഗം എം. സുല്‍ഫത്ത്, അഡ്വ. സുധ ഹരിദ്വാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.