എരുമപ്പെട്ടി: ഗ്രാമപഞ്ചായത്തും സംസ്ഥാന ഭൂജലവകുപ്പും സംയുക്തമായി നടപ്പാക്കിയ എരുമപ്പെട്ടി കാക്കനാട് -മിച്ചഭൂമി കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിഹിതമായി ഏഴ് ലക്ഷം രൂപയും ഭൂജലവകുപ്പിെൻറ 8.65 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 15.89 ലക്ഷം രൂപയാണ് പദ്ധതിക്കായി െചലവഴിച്ചത്. തിപ്പല്ലൂർ, മിച്ചഭൂമി, ശങ്കരൻകാവ് ഉൾപ്പെടെ ഒന്നും, രണ്ടും വാർഡുകളിലെ 59 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. സംസ്ഥാന ഭൂജലവകുപ്പാണ് പദ്ധതിയുടെ നിർമാണ നിർവഹണം നടത്തിയത്. തൈക്കാടൻ പൗലോസ്, ലീല ദമ്പതികളാണ് ടാങ്ക് നിർമിക്കാനാവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ പി.എം. ഷൈല, എൻ.കെ. കബീർ, അംഗങ്ങളായ സി.എ. ജോസഫ്, റോസി പോൾ, ഭൂജലവകുപ്പ് എക്സി.എൻജിനീയറായ പ്രേംലാൽ, ഗുണഭോക്തൃ സമിതി ഭാരവാഹികളായ ഔസേഫ് തൈക്കാടൻ, സജി വാഴപ്പിള്ളി, ജോൺസൺ വാഴപ്പിള്ളി, ബിജു ആൽഫ, ജനാർദനൻ എന്നിവർ സംസാരിച്ചു. പടം : എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും സംസ്ഥാന ഭൂജലവകുപ്പും സംയുക്തമായി നടപ്പാക്കിയ കാക്കനാട് -മിച്ചഭൂമി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.