തൃശൂർ: കേരളവര്‍മ കോളജ് 71ാം സ്ഥാപിതദിനാഘോഷവും സപ്തതിയാഘോഷങ്ങളുടെ സമാപനവും ഈ മാസം 11നും 12നും കോളജിലെ വി.വി. രാഘവന്‍ സ്മാരക ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് അധികൃതര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 11ന് രാവിലെ 9.30ന് മന്ത്രി സി. രവീന്ദ്രനാഥ് സ്ഥാപിതദിനാഘോഷം ഉദ്ഘാടനം ചെയ്യും. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് മുഖ്യപ്രഭാഷണം നടത്തും. കേരള സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല പ്രഭാഷണം നിര്‍വഹിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൂർവ വിദ്യാര്‍ഥികളായ ഡോ.കെ. ഗോപിനാഥൻ(അക്കാദമികം-സാംസ്‌കാരികം), എന്‍. രാജന്‍(സാഹിത്യം), ലതാമേനോൻ(കായികം), പി.കെ. സുനില്‍കുമാർ(കല) എന്നിവരെ ആദരിക്കും. സപ്തതി ആഘോഷ സമാപനം 12ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വിവിധ എന്‍ഡോവ്മെൻറുകള്‍ തേറമ്പില്‍ രാമകൃഷ്ണന്‍ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഡോ. എം.കെ. സുദര്‍ശന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ. കൃഷ്ണകുമാരി, പ്രഫ. ആര്‍. ബിന്ദു, പ്രഫ. വി.എ. നാരായണമേനോന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.